Sub Lead

ഒമ്പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കശ്മീരില്‍ മൂന്നു സൈനികര്‍ക്കെതിരേ കേസെടുത്തു

സുബേദാര്‍ ഹര്‍ബചന്‍ സിംഗ്, നായിക് അമിത് തഹ്‌കോര്‍, ഹവില്‍ദാര്‍ മന്‍സൂര്‍ അഹ്മദ് എന്നിവരാണ് അറസ്റ്റിലായത്.

ഒമ്പതു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കശ്മീരില്‍ മൂന്നു സൈനികര്‍ക്കെതിരേ കേസെടുത്തു
X

ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബന്ദുപോര ജില്ലയില്‍നിന്നുള്ള ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ മൂന്നു സൈനികരെ ജമ്മു കശ്മീര്‍ പോലിസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കേസിന്റെ 'സെന്‍സിറ്റീവ് സ്വഭാവം' ചൂണ്ടിക്കാട്ടി പ്രതികളുടെ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ബന്ദിപോര സീനിയര്‍ പോലിസ് സൂപ്രണ്ട് രാഹുല്‍ മാലിക്, പ്രതികള്‍ക്കെതിരേ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി അറിയിച്ചു. ഇര പ്രായപൂര്‍ത്തിയാവാത്തതിനാല്‍ തനിക്ക് പ്രതികളുടെ പേരുകള്‍ വെളിപ്പെടുത്താന്‍ കഴിയില്ല. മൂന്നു പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയണ്.-എഎസ്പി മാലിക് പറഞ്ഞു.

അതേസമയം, സുബേദാര്‍ ഹര്‍ബചന്‍ സിംഗ്, നായിക് അമിത് തഹ്‌കോര്‍, ഹവില്‍ദാര്‍ മന്‍സൂര്‍ അഹ്മദ് എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞയാഴ്ച ബന്ദിപോര ജില്ലയിലെ സഫാപോറ പ്രദേശത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് പേര്‍ സൈനിക സൈനികരാണെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ട്വിറ്ററിലൂടെ അറിയിച്ചു.

ഫെബ്രുവരി 10 ന് ബന്ദിപോരയില്‍ നിന്നുള്ള പെണ്‍കുട്ടി സ്വകാര്യ സ്ഥാപനത്തിലെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഒരു മാരുതി ആള്‍ട്ടോ കാര്‍ അവളുടെ അരികില്‍ റോഡില്‍ നിര്‍ത്തി. കാറിലുണ്ടായിരുന്ന ഒരാള്‍ 500 രൂപ നോട്ട് വാഗ്ദാനം ചെയ്‌തെങ്കിലും അവള്‍ അത് വാങ്ങാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഒരു സൈനികന്‍ കാറില്‍ നിന്നിറങ്ങി അവളെ കൈക്ക് കടന്നുപിടിച്ച് തൂക്കിയെടുക്കുകയായിരുന്നു. പെണ്‍കുട്ടി ബഹളം വച്ചതോടെ ജനങ്ങള്‍ ഓടിക്കൂടുകയും സംഘത്തെ പിടികൂടുകയുമായിരുന്നു. വീട്ടില്‍നിന്ന് 400 മീറ്റര്‍ മാത്രം അകലെയാണ് സംഭവം നടന്നത്. തിരച്ചിലില്‍ കാറില്‍നിന്ന് മൂന്നു നമ്പര്‍ പ്ലേറ്റുകള്‍ നാട്ടുകാര്‍ കണ്ടെടുത്തിരുന്നു. തുടക്കത്തില്‍ പ്രതികള്‍ സൈനികരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇതിനിടെ, സൈനിക ഉദ്യോഗസ്ഥന്‍ മറ്റ് ഉദ്യോസ്ഥരോടൊപ്പം സംഭവസ്ഥലത്തെത്തി. തുടര്‍ന്നാണ് സൈനികരെ പോലിസിന് കൈമാറാന്‍ നാട്ടുകാര്‍ തീരുമാനിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സംഭവം കുടുംബത്തെ തകര്‍ത്തതായും മകള്‍ കടുത്ത മാനസികാഘാതത്തിന് അടിമപ്പെട്ടതായും പിതാവ് പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം, ചില സൈനികരെത്തി തന്റെ വസതി റെയ്ഡ് ചെയ്തതായും കേസ് പിന്‍വലിക്കാന്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it