- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കശ്മീരിനെ മറ്റൊരു ഫലസ്തീനാക്കാന്‍ അനുവദിക്കില്ല: സീതാറാം യെച്ചൂരി
ശ്മീരിന്റെ യഥാര്‍ഥ് അവസ്ഥ ലോകം അറിയാതിരിക്കാനാണ് തടങ്കലിലുള്ള യൂസുഫ് തരിഗാമി എംഎല്‍എയെ കാണാന്‍ ശ്രീനഗറിലെത്തിയ തന്നെയും ഡി രാജയേയും വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്
തിരുവനന്തപുരം: കശ്മീരിനെ മറ്റൊരു ഫലസ്തീനാക്കാന്‍ അനുവദിക്കില്ലെന്നും ജനാധിപത്യം സംരക്ഷിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂര. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും എകെജി പഠന ഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച 'അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മു കശ്മീര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍' വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ ജനാധിപത്യ, മതനിരപേക്ഷ പാര്‍ട്ടികളുടെയും സമാന മനസ്‌കരുടെയും യോഗം വിളിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം ചെയ്യും. ഇന്ത്യയെ സൈനിക ഭരണത്തിനു കീഴിലാക്കാനുള്ള തുടക്കമാണ് കശ്മീരില്‍ കാണുന്നത്. ഒറ്റ രാജ്യം, ഒറ്റഭരണം എന്ന ബിജെപി നയം നടപ്പാക്കി രാജ്യത്തിന്റെ മതനിരപേക്ഷതയും ഫെഡറലിസവും തകര്‍ക്കുകയാണു കേന്ദ്രസര്‍ക്കാര്‍. ഇത്തരം നടപടികള്‍ കശ്മീരില്‍ ഒതുങ്ങില്ല. നാളെ ഏത് സംസ്ഥാനത്തെയും ഇതുപോലെ കൈകാര്യം ചെയ്‌തേക്കാം. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ബൃഹത്പദ്ധതിയുടെ തുടക്കമാണിത്. കശ്മീര്‍ വിഭജനം ഭരണഘടനയ്ക്കും ജനാധിപത്യവിരുദ്ധവുമാണ്. ജനങ്ങളും ജനനേതാക്കളും തടങ്കലിലാണ്. കശ്മീരിന്റെ യഥാര്‍ഥ് അവസ്ഥ ലോകം അറിയാതിരിക്കാനാണ് തടങ്കലിലുള്ള യൂസുഫ് തരിഗാമി എംഎല്‍എയെ കാണാന്‍ ശ്രീനഗറിലെത്തിയ തന്നെയും ഡി രാജയേയും വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ 70 വര്‍ഷത്തിനുശേഷം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമായെന്നാണ് ആര്‍എസ്എസും ബിജെപിയും പ്രചരിപ്പിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ 370ാം വകുപ്പ് കടലാസില്‍ മാത്രമാണുണ്ടായിരുന്നത്. ഇന്ത്യന്‍ യൂനിയന്റെ ഭാഗമാകുമ്പോള്‍ കശ്മീരിനു നല്‍കിയ ഉറപ്പുകളൊന്നും പിന്നീട് പാലിച്ചിരുന്നില്ല. അതില്‍നിന്നുള്ള നിരാശയില്‍നിന്നാണ് തീവ്രവാദവും ഭീകരവാദവും വളര്‍ന്നത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എല്ലാസംസ്ഥാനങ്ങളിലും തയ്യാറാക്കുമെന്ന പ്രഖ്യാപനം ന്യൂനപക്ഷത്തിലെ ഒരു വിഭാഗത്തെ ലക്ഷ്യമിട്ടാണെന്നും യെച്ചൂരി പറഞ്ഞു.
RELATED STORIES
മാതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഒമ്പത് വയസുകാരിയെ പീഡിപ്പിച്ചു;...
12 Jan 2025 5:28 PM GMTശെയ്ഖ് മുജീബുര്‍ റഹ്മാന്റെ മരണം ലോകത്തെ അറിയിച്ച മേജര്‍ ദാലിം...
12 Jan 2025 5:23 PM GMTജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ് ലാമിയ്യ : വാര്‍ഷിക സമ്മേളനത്തിന് പാണക്കാട്...
12 Jan 2025 5:12 PM GMTവൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.52 ലക്ഷം തട്ടിയെടുത്ത യുവതിയും...
12 Jan 2025 5:00 PM GMTപി വി അന്‍വര്‍ നാളെ സ്പീക്കറെ കാണും
12 Jan 2025 4:31 PM GMTദലിത് യുവാവിനെ മരത്തില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു (വീഡിയോ)
12 Jan 2025 3:49 PM GMT