Sub Lead

കത് വ ഫണ്ട് തിരിമറി വിവാദം: പി കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു

കത് വ ഫണ്ട് തിരിമറി വിവാദം: പി കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു
X

കോഴിക്കോട്: കത്‌വ, ഉന്നാവോ ഇരകളുടെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി പിരിച്ച തുക വകമാറ്റിയെന്ന യൂത്ത് ലീഗ് മുന്‍ ദേശീയ സമിതിയംഗം യൂസുഫ് പടനിലത്തിന്റെ ആരോപണത്തില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് വക്കീല്‍ നോട്ടീസ് അയച്ചു. ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകനുമായ അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് യൂസുഫ് പടനിലം, കൈരളി, ദേശാഭിമാനി എന്നിവയ്‌ക്കെതിരേ വക്കീല്‍ നോട്ടീസ് അയച്ചത്. യഥാക്രമം കൈരളി ടിവി പബ്ലിഷര്‍, കൈരളി ടിവി മാനേജിങ് ഡയറക്ടര്‍ ആന്റ് എഡിറ്റര്‍, ദേശാഭിമാനി പത്രം പബ്ലിഷര്‍, ദേശാഭിമാനി പത്രം ചീഫ് എഡിറ്റര്‍, യൂസുഫ് പടനിലം എന്നിങ്ങനെ ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളാക്കിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. മറുപടി ലഭിക്കേണ്ട നിയമപരമായ കാലയളവിനു ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോവുമെന്ന് ഫിറോസ് അറിയിച്ചു.

നിയമ സഹായ ഫണ്ട് ശേഖരിച്ചതും വിനിയോഗിച്ചതും യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയാണ്. ഇതിന്റെ വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഇന്ന് ദേശീയ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ മാധ്യമങ്ങളുടെ മുമ്പാകെ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത എന്നെ പൊതുസമൂഹത്തിന് മുന്നില്‍ അപമാനിക്കുന്നതിനായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം എന്ന വ്യാജേന ഒരു വ്യക്തി വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. കൈരളി ചാനലും ദേശാഭിമാനി പത്രവും വ്യക്തിപരമായി എന്നെ അപകീര്‍ത്തിപ്പെടുത്താനായി ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെ നിസ്സാരമായി അവഗണിക്കാതെ നിയമപരമായി നേരിടാനാണ് യൂത്ത് ലീഗ് തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന്റെ ആദ്യപടിയായാണ് വക്കീല്‍ നോട്ടീസ് അയക്കുന്നതെന്നും ഫിറോസ് അറിയിച്ചു.

Katwa fund ontroversy: PK Firoz sends lawyer notice

Next Story

RELATED STORIES

Share it