Sub Lead

വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുക

വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ വായും മൂക്കും മൂടും വിധം മാസ്‌ക് ധരിക്കണം. ആവശ്യപ്പെട്ടാല്‍ മാത്രം മാസ്‌ക് താഴ്ത്തി മുഖം വ്യക്തമാക്കാം.

വോട്ട് ചെയ്യാന്‍ പോവുമ്പോള്‍ ഇക്കാര്യങ്ങള്‍ ഓര്‍ക്കുക
X


പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടിങ് അഞ്ചു ജില്ലകളില്‍ പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുന്നത്. കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ്.

വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തുന്നവര്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം

*ക്യൂവില്‍ ആറടി അകലം പാലിക്കണം.

*മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കുക

* ഒരു സമയം ബൂത്തില്‍ മൂന്ന് വോട്ടര്‍മാരെ മാത്രമേ പ്രവേശിപ്പിക്കൂ.

മാസ്‌ക് ധരിക്കണം

വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ വായും മൂക്കും മൂടും വിധം മാസ്‌ക് ധരിക്കണം. ആവശ്യപ്പെട്ടാല്‍ മാത്രം മാസ്‌ക് താഴ്ത്തി മുഖം വ്യക്തമാക്കാം. ബൂത്തില്‍ സാനിറ്റൈസര്‍ ഉണ്ടാകുമെങ്കിലും സ്വന്തമായി കരുതുന്നത് നല്ലതാണ്. വോട്ടര്‍മാര്‍ പരസ്പരം സ്പര്‍ശിക്കാതെ ശ്രദ്ധിക്കുക. പ്രായമേറിയവര്‍, ഭിന്നശേഷിക്കാര്‍, രോഗ ബാധിതര്‍ എന്നിവര്‍ ക്യൂവില്‍ നില്‍ക്കേണ്ട. ബട്ടനില്‍ തൊടും മുന്‍പ് കൈകള്‍ സാനിറ്റൈസ് ചെയ്യുക. മെഷീനില്‍ സാനിറ്റൈസര്‍ പുരട്ടരുത്. രജിസ്റ്ററില്‍ ഒപ്പിടാന്‍ സ്വന്തം പേന കരുതാം. ശേഷം കൈകള്‍ സാനിറ്റൈസ് ചെയ്യുക.

തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്‌ക ധരിക്കരുത്

തിരഞ്ഞെടുപ്പു ദിവസം പോളിങ് ബൂത്തിനു സമീപത്തു രാഷ്ട്രീയ ചിഹ്നം പതിച്ച മാസ്‌ക് ധരിച്ചെത്തുന്നതു ചട്ട ലംഘനമാണ്. രാഷ്ട്രീയ കക്ഷികളെല്ലാം മുന്നണിയുടെ ചിഹ്നമോ കൊടിയുടെ നിറമോ പതിച്ച മാസ്‌ക്കുകള്‍ വ്യാപകമായി വിതരണം ചെയ്യുന്ന സാഹചര്യത്തിലാണ് ഇവ ധരിച്ചു ബൂത്തിലെത്തരുതെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചത്. പോളിങ് സ്‌റ്റേഷനു സമീപം വോട്ട് അഭ്യര്‍ഥിക്കാനും പാടില്ല.

ബൂത്തില്‍ വോട്ടര്‍മാരെ എത്തിക്കാന്‍ സ്ഥാനാര്‍ഥികളോ രാഷ്ട്രീയ പാര്‍ട്ടികളോ വാഹനം ഏര്‍പ്പെടുത്താന്‍ പാടില്ല. പഞ്ചായത്തുകളില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലെ വരെയും നഗരസഭകളില്‍ 100 മീറ്റര്‍ അകലെ വരെയും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ക്യാംപുകള്‍ സ്ഥാപിക്കാന്‍ അനുവദിക്കൂ. ഈ ക്യാംപുകളില്‍ സ്ഥാനാര്‍ഥിയുടെ പേര്, പാര്‍ട്ടി ചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ വയ്ക്കാം. ബന്ധപ്പെട്ട അധികാരിയില്‍ നിന്നു രേഖാമൂലം അനുമതി വാങ്ങിയ ശേഷമേ ക്യാംപ് സ്ഥാപിക്കാവൂ.

പോളിങ് സ്‌റ്റേഷനുകളില്‍ നിരീക്ഷകര്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫിസര്‍മാര്‍ എന്നിവരൊഴികെയുള്ളവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. രാഷ്ട്രീയ കക്ഷികള്‍ അവരുടെ അംഗീകൃത പ്രവര്‍ത്തകര്‍ക്ക് അനുയോജ്യമായ ബാഡ്ജുകളും ഐഡന്റിറ്റി കാര്‍ഡുകളും നല്‍കണം. സമ്മതിദായകര്‍ക്കു വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസില്‍ ഉള്ളതാകണം. ഇതില്‍ സ്ഥാനാര്‍ഥിയുടെയും കക്ഷികളുടെയും പേരോ ചിഹ്നമോ ഉണ്ടാകരുത്.

ബൂത്തിനു സമീപത്തു നിശ്ചിത പരിധിയില്‍ രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ പതിച്ച മാസ്‌ക് ഉപയോഗിക്കരുത്. വോട്ടെടുപ്പിനു മുന്‍പ് 48 മണിക്കൂറും വോട്ടെണ്ണുന്ന ദിവസവും മദ്യ വില്‍പന നടത്തരുത്. സ്ഥാനാര്‍ഥിയുടെ ക്യാംപുകളില്‍ ആഹാരം വിതരണം പാടില്ല.

Next Story

RELATED STORIES

Share it