- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാർഷിക സർവകലാശാല വിസി കൈപ്പറ്റിയ അധിക ശമ്പളം തിരിച്ചടയ്ക്കണമെന്ന ഫയൽ 'മുങ്ങി'
വെള്ളിയാഴ്ചയാണു വൈസ് ചാൻസലർ സ്ഥാനത്തു നിന്നു ചന്ദ്രബാബു വിരമിച്ചത്. 2017 ഡിസംബർ 28നു വിസിയായി ചുമതലയേറ്റ അന്നു മുതൽ 2021 മേയ് 31 വരെയാണ് അധികമായി ശമ്പളം കൈപ്പറ്റിയത്.
തൃശൂർ: കാർഷിക സർവകലാശാലാ മുൻ വൈസ് ചാൻസലർ ശമ്പള ഇനത്തിൽ അധികമായി കൈപ്പറ്റിയ 8.55 ലക്ഷം രൂപ തിരിച്ചടയ്ക്കണമെന്നു ബിൽ സെക്‌ഷനിൽ നിന്നു നോട്ട് കുറിച്ച ഫയൽ കാണാനില്ല. പണം ഇതുവരെ വിസി തിരിച്ചടച്ചിട്ടുമില്ല. തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്നു വിരമിച്ചു കേരള കാർഷിക സർവകലാശാല വിസിയായ ഡോ. ആർ ചന്ദ്രബാബു കാലാവധി പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. പണം തിരിച്ചുപിടിക്കാൻ സർവകലാശാല കേസ് അടക്കമുള്ള നടപടികളിലേക്കു നീങ്ങേണ്ടി വരും.
വെള്ളിയാഴ്ചയാണു വൈസ് ചാൻസലർ സ്ഥാനത്തു നിന്നു ചന്ദ്രബാബു വിരമിച്ചത്. 2017 ഡിസംബർ 28നു വിസിയായി ചുമതലയേറ്റ അന്നു മുതൽ 2021 മേയ് 31 വരെയാണ് അധികമായി ശമ്പളം കൈപ്പറ്റിയത്. സർക്കാർ അനുമതി വാങ്ങാൻ കാത്തുനിൽക്കാതെ, ചന്ദ്രബാബു ചുമതല ഏറ്റ ദിവസം തന്നെ കാർഷിക സർവകലാശാലയിലെ ഉദ്യോഗസ്ഥർ നൽകിയ പേ സ്ലിപ്പിലെ പിഴവുകളാണ് അധിക തുക ചന്ദ്രബാബുവിന്റെ അക്കൗണ്ടിലെത്താൻ കാരണമെന്നാണ് ആക്ഷേപം.
തമിഴ്നാട് കാർഷിക സർവകലാശാലയിൽ നിന്നു ലഭിക്കുന്ന പെൻഷൻ തുകയായ 38,600 രൂപ 'ആകെ ശമ്പളത്തിൽ' നിന്നു കുറച്ചാണു കേരള കാർഷിക സർവകലാശാല നൽകിയത്. എന്നാൽ യുജിസിയുടെ ചട്ടപ്രകാരം 'ഫിക്സഡ് പേ'യിൽ നിന്നു പെൻഷൻ തുക കുറയ്ക്കുകയും ബാക്കി തുകയെ അടിസ്ഥാനപ്പെടുത്തി മാത്രം ഡിഎയും സ്പെഷൽ അലവൻസും നൽകണമെന്നാണു സർക്കാർ പുറപ്പെടുവിച്ച നിർദേശം.
ഇതുപ്രകാരം വൈസ് ചാൻസലറുടെ ശമ്പളം കണക്കാക്കിയപ്പോൾ 8,55,382 രൂപ ചന്ദ്രബാബു അധികം കൈപ്പറ്റിയതായി സർവകലാശാല ധനകാര്യ വിഭാഗം കണ്ടെത്തി. ഇതു തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2021 നവംബർ 29ന് ധനകാര്യ വിഭാഗം വൈസ് ചാൻസലർക്കു കുറിപ്പു നൽകി. തിരികെ അടയ്ക്കാമെന്നു വിസി സമ്മതിച്ചതായി പറയുന്നു. വിരമിച്ചു കസേര ഒഴിഞ്ഞിട്ടും ഇതുവരെ തുക തിരികെ ലഭിച്ചിട്ടില്ലെന്നു സർവകലാശാല സ്ഥിരീകരിച്ചു.
അതേസമയം, ഇതുമായി ബന്ധപ്പെട്ട ഫയൽ ലഭ്യമല്ലെന്നും പരിശോധിച്ചു വരികയാണെന്നും അടുത്തിടെ ചുമതലയേറ്റ കൺട്രോളർ വി ചന്ദ്രൻ പറഞ്ഞു. തുക തിരിച്ചു പിടിക്കാൻ സർവകലാശാലാ അധികൃതർ തുടർനടപടി സ്വീകരിച്ചില്ലെന്നും വിഷയത്തെ ഗൗരവത്തോടെ കണ്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പണം തിരികെ അടയ്ക്കുന്ന കാര്യത്തിൽ വിസി സർവകലാശാല അധികൃതർക്ക് കത്തു നൽകിയിട്ടുമില്ല. അതേസമയം, വിസിക്കെതിരേ പ്രതിഷേധിച്ച ഭരണമുന്നണിയിലെ സംഘടനാ നേതാവിനെ അസിസ്റ്റന്റ് റജിസ്ട്രാർ തസ്തികയിൽ നിന്നു സെക്‌ഷൻ ഓഫിസർ ആയി തരം താഴ്ത്തുന്ന ഉത്തരവിറക്കിയാണ് വിസി വിരമിച്ചത്.
RELATED STORIES
ആലപ്പുഴയില്‍ നവജാത ശിശുവിന് അസാധാരണ രൂപ വ്യതിയാനം; നാലു...
28 Nov 2024 4:01 AM GMTആന്‍ഫീല്‍ഡില്‍ റയലിന് ലിവര്‍പൂള്‍ ഷോക്ക്; ചാംപ്യന്‍സ് ലീഗില്‍ രണ്ട്...
28 Nov 2024 1:43 AM GMTഇപിയുടെ ആത്മകഥാ വിവാദം: പോലിസിന്റെ പ്രാഥമിക റിപോര്‍ട്ട് തള്ളി എഡിജിപി
28 Nov 2024 1:01 AM GMTഭിന്നശേഷി വിദ്യാര്‍ഥി സംഘത്തിന് ഭക്ഷ്യവിഷബാധ; നൂറോളം പേര്...
27 Nov 2024 5:50 PM GMTവഖ്ഫ് നിയമഭേദഗതി: സമയം നീട്ടി നല്‍കണമെന്ന് സംയുക്ത പാര്‍ലമെന്ററി സമിതി
27 Nov 2024 4:12 PM GMTകോഴിക്കോട്ടെ ലോഡ്ജിലെ യുവതിയുടെ മരണം: കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം ...
27 Nov 2024 3:48 PM GMT