- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള ബജറ്റ് 2023: സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മൂന്നിന പരിപാടി; കേന്ദ്ര ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മൂന്നിന പരിപാടി നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം ധനകാര്യ ഇടം വെട്ടിച്ചുരുക്കുന്നത് സംസ്ഥാനങ്ങളുടെ സഹായത്തോടെ ചെറുക്കുമെന്ന് മന്ത്രി പറഞ്ഞു. നികുതി നികുതിയേതര വരുമാനം കൂട്ടും. വിഭവം കാര്യക്ഷമമായി ഉപയോഗിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷനും ശമ്പളവും പരിഷ്‌കരിച്ചിട്ടുണ്ട്.
2020 ല്‍ ശമ്പളവും പെന്‍ഷനും നല്‍കാനായി വേണ്ടി വന്നത് 46,750 കോടി രൂപയായിരുന്നെങ്കില്‍ 2021-22 ല്‍ എത്തിയപ്പോള്‍ അത് 71,391 കോടിരൂപയായി ഉയര്‍ന്നു. ഇതിലൂടെ മാത്രം 24,000 കോടി രൂപയുടെ അധിക ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുത്തു. ഇതിന് പുറമെ കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ അടക്കമുള്ള ചെലവുകള്‍ക്കായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 3376.88 കോടി രൂപ അനുവദിച്ച് നല്‍കിയിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം 1325.77 കോടി രൂപയാണ് ഇതിന് അനുവദിച്ചത്.
ബജറ്റ് അവതരണത്തില്‍ കേന്ദ്രസര്‍ക്കാരിനെ ധനമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാനത്തിനുള്ള കേന്ദ്രവിഹിതം വെട്ടിക്കുറച്ചു. ജിഎസ്ടി നഷ്ടപരിഹാരം നിര്‍ത്തിയത് വഴി 7,000 കോടിയുടെ കുറവാണ്. കിഫ്ബി, സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ എന്നിവയുടെ വായ്പ സംസ്ഥാനത്തിന്റെ പൊതുവായ്പയാക്കി കേന്ദ്രം വകയിരുത്തുന്നു. എന്നിട്ടും ക്ഷേമപദ്ധതികളില്‍ സംസ്ഥാനം കുറവുവരുത്തിയിട്ടില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ വീതംവയ്പ്പില്‍ കേരളം അവഗണിക്കപ്പെടുമ്പോഴും കേരളത്തിലെ പശ്ചാത്തല സൗകര്യ വികസനത്തിലും ഉല്പാദനമേഖലയിലും സാമൂഹിക സുരക്ഷാ മേഖലയിലും ഉള്ള ചിലവുകള്‍ക്ക് സര്‍ക്കാര്‍ യാതൊരു മുടക്കവും വരുത്തിയിട്ടില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
കേരളത്തോടുള്ള അവഗണനയെ ആഘോഷിക്കുന്നവര്‍ ഏത് പക്ഷത്താണ് നില്‍ക്കുന്നത്. ധനഞെരുക്കം പ്രതീക്ഷിക്കുന്നു. കേന്ദ്രസര്‍ക്കാറിന്റെ ധനനയം സംസ്ഥാനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. കേന്ദ്ര നയം കേരളത്തിന്റെ വളര്‍ച്ചയെ ബാധിക്കും. സംസ്ഥാനത്തിന്റെ നികുതി അധികാരം പരിമിതമാണ്. കേന്ദ്ര സര്‍ക്കാര്‍ നയം സംസ്ഥാന വളര്‍ച്ചയെ തടയുന്നു. ഈ സാമ്പത്തിക വര്‍ഷവും ധന ഞെരുക്കമുണ്ട്. കൂടുതല്‍ വായ്പ എടുക്കുന്നതിനുള്ള സാമ്പത്തികനില സംസ്ഥാനത്തിനുണ്ട്. കേരളം കടക്കെണിയില്‍ അല്ല. കേന്ദ്ര സര്‍ക്കാ!ര്‍ യാഥാസ്ഥിതിക നിലപാട് തുടരുന്നു.
കൂടുതല്‍ വായ്പകളെടുത്ത് വികസന പദ്ധതികള്‍ നടത്താന്‍ കഴിയണം. കേരളത്തിന്റെ ബദല്‍ വികസനനയത്തിന് കേന്ദ്രനിലപാട് മൂലം കഴിയുന്നില്ല. പ്രതിസന്ധികളെ അഭിമുഖീകരിച്ചാണ് കേരളം ഇതുവരെ എത്തിയത്. വിവിധ സംസ്ഥാന സര്‍ക്കാരുകളെ യോജിപ്പിച്ച് ഫെഡറല്‍ മൂല്യങ്ങള്‍ സംരക്ഷിക്കണം. കേന്ദ്ര നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടം വേണം. ബജറ്റ് വിഹിതം ചെലവാക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികള്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
RELATED STORIES
ഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTഈജിപ്തില് സ്വര്ണ നാവുള്ള മമ്മികള് കണ്ടെത്തി; മരണാനന്തരം...
22 Dec 2024 4:09 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്'' ചേര്ത്തു;...
22 Dec 2024 3:43 AM GMT'സ്വര്ണ്ണക്കടത്ത്, ആഡംബര വീട് നിര്മാണം': എം ആര് അജിത് കുമാറിന്...
22 Dec 2024 3:01 AM GMTവാര്ത്തയുടെ പേരില് ക്രൈംബ്രാഞ്ച് അന്വേഷണം; മാധ്യമ അടിയന്തരാവസ്ഥ:...
22 Dec 2024 2:20 AM GMT