Sub Lead

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

ഒന്നരവര്‍ഷമായി കേസില്‍ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിംകുട്ടി ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. .

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതിയും മുന്‍ മന്ത്രിയുമായ വി കെ ഇബ്രാഹിം കുഞ്ഞ് നല്‍കിയ ജാമ്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒന്നരവര്‍ഷമായി കേസില്‍ അന്വേഷണം നടത്തിയിട്ടും തനിക്ക് അഴിമതിയില്‍ പങ്കുണ്ടെന്ന് തെളിയിക്കാന്‍ വിജിലന്‍സിന് കഴിഞ്ഞിട്ടില്ലെന്ന് ഇബ്രാഹിംകുട്ടി ജാമ്യഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

ഇതുവരെ അന്വേഷണവുമായി സഹകരിച്ചെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ മികച്ച ചികിത്സ ആവശ്യമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ ജാമ്യം അനുവദിക്കരുതെന്നും 4 ദിവസം കൂടി ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്. അതിനിടെ, പ്രതിയ്ക്ക് എതിരായ അന്വേഷണ പുരോഗതി അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it