- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരിശീലനം പൂർത്തിയാക്കിയ പോലിസുകാരിൽ 306 ബിടെക്കുകാർ; എംടെക്കുകാർ 19
ബിരുദാനന്തരബിരുദവും ബി എഡും നേടിയ ഒമ്പത് പേരും ബിരുദവും ബി എഡുമുള്ള 13 പേരും ബിരുദം ഉള്ള 1084 പേരും ഡിപ്ലോമ ഉള്ള 138 പേരും ഐ ടി ഐ ഉള്ള 19 പേരും ബി സി എ ബിരുദം ഉള്ള 10 പേരും ബിബിഎ ബിരുദം ഉള്ള രണ്ടു പേരുമാണ് ഇത്തവണത്തെ ബാച്ചിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ഇറങ്ങിയത്.
തൃശൂർ: അടിസ്ഥാന പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങിയ 2279 പോലിസ് കോൺസ്റ്റബിൾമാരിൽ എഞ്ചിനീയറിങ് ബിരുദാനന്തര ബിരുദധാരികളും. എം ടെക് ബിരുദമുള്ള 19 പേരും ബി ടെക് ബിരുദമുള്ള 306 പേരുമുണ്ട്. കൂടാതെ എം ബി എ ബിരുദമുള്ള 26 പേരും വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയ 173 പേരും ബിരുദാനന്തരബിരുദവും ബി എഡും നേടിയ ഒമ്പത് പേരും ബിരുദവും ബി എഡുമുള്ള 13 പേരും ബിരുദം ഉള്ള 1084 പേരും ഡിപ്ലോമ ഉള്ള 138 പേരും ഐ ടി ഐ ഉള്ള 19 പേരും ബി സി എ ബിരുദം ഉള്ള 10 പേരും ബിബിഎ ബിരുദം ഉള്ള രണ്ടു പേരുമാണ് ഇത്തവണത്തെ ബാച്ചിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ഇറങ്ങിയത്.
തൃശൂർ കേരള പോലിസ് അക്കാദമി ആസ്ഥാനമായ ഇന്റഗ്രേറ്റഡ് പോലീസ് റിക്രൂട്ട് ട്രെയ്നിംഗ് സെന്റിലും (ഐ.പി.ആർ.ടി.സി) വിവിധ സായുധ പോലീസ് ബറ്റാലിയനുകളിലുമാണ് പരിശീലനം നടന്നത്. ഏകീകൃത പരിശീലനം പൂർത്തിയാക്കിയ ആദ്യ പോലീസ് ബാച്ചാണിത്.
കോവിഡ് 19 രോഗവ്യാപനത്തിനിടയിൽ മൂന്നര മാസത്തോളം കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ജനമൈത്രി പോലീസിന്റെ ഭാഗമായി ബോധവൽക്കരണം, വിവിധ സാമൂഹിക പ്രവർത്തനങ്ങൾ, കമ്മ്യൂണിറ്റി കിച്ചണുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ജനമൈത്രി ബീറ്റ് പട്രോളിങ്ങിന്റെ ഭാഗമായി വിവിധ തരത്തിലുള്ള ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ ചെയ്തു. പരിശീലന കാലത്തുതന്നെ അവരുടെ മാതൃക പോലീസ് സ്റ്റേഷന്റെ ഭാഗമായി ജനമൈത്രി വളണ്ടിയർ ഡ്യൂട്ടി ചെയ്യാൻ ഈ ബാച്ചിന് കഴിഞ്ഞു.
പോലീസ് സ്റ്റേഷനിലെ കോവിഡ്19 ഡ്യൂട്ടിയോടൊപ്പം തന്നെ ഓൺലൈൻ വഴി ഇൻഡോർ, ഔട്ട്‌ഡോർ ക്ലാസുകൾ യോഗ, ആയുധപരിശീലനം, മെന്റൽ ഹെൽത്ത് എന്നിവയുമായി ബന്ധപ്പെട്ട ക്ലാസുകളിലും പങ്കെടുത്തു. പരിശീലനത്തിന്റെ ഭാഗമായി കളരി, യോഗ, കരാട്ടെ, ഡ്രൈവിംഗ് എന്നിവയിൽ പരിശീലനം നേടി. ജനപക്ഷത്തു നിന്നു പോലീസ് ഡ്യൂട്ടികൾ നടപ്പാക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുജനങ്ങളോട് പ്രത്യേകിച്ചും സമൂഹത്തിലെ താഴെത്തട്ടിലുള്ള അവശവിഭാഗങ്ങൾ, സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, ഇതര ഭിന്നലിംഗക്കാർ എന്നിവരോട് അനുഭാവം പ്രകടിപ്പിച്ച് എങ്ങനെ പോലീസ് ഡ്യൂട്ടി നിർവഹിക്കാമെന്ന് പ്രത്യേകം പരിശീലനം നേടിയാണ് ഇവർ അക്കാദമിയിൽ നിന്നിറങ്ങുന്നത്.
RELATED STORIES
നഴ്സിങ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ ആത്മഹത്യ: അന്വേഷണത്തിന്...
18 Nov 2024 10:29 AM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMT