Sub Lead

ഏഴു ഡിവൈഎസ്പിമാരെ സി ഐ മാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി

കെ എ ടി ചെയര്‍മാന്‍ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, അംഗം വി സോമസുന്ദരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.ഇവരുടെ സ്ഥാനക്കയറ്റ കാര്യം സര്‍ക്കാര്‍ പുതുതായി പുനരാലോചിക്കണമെന്നും കെ എ ടി നിര്‍ദേശിച്ചു.മുന്നു പേരുടെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി.

ഏഴു ഡിവൈഎസ്പിമാരെ സി ഐ മാരായി തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ റദ്ദാക്കി
X

കൊച്ചി:സര്‍ക്കാരിന് തിരിച്ചടി.അച്ചടക്ക നടപടി നേരിട്ടതിന്റെ പേരില്‍ സി ഐ മാരായി തരം താഴ്ത്തിയ ഡിവൈ എസ് പി മാരില്‍ ഏഴുപേര്‍ക്കെതിരെയുള്ള സര്‍ക്കാര്‍ നടപടി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) റദ്ദാക്കി. മൂന്നു പേരുടെ ആവശ്യം തള്ളി.മലപ്പുറം എസ്ബിസി ഐഡി ഡിവൈഎസ്പി ആര്‍ സന്തോഷ് കുമാര്‍,എറണാകുളം റൂറല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥ്, ആലപ്പുഴ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ടി അനില്‍കുമാര്‍, കോഴിക്കോട് റൂറല്‍ നാദാപുരം സബ് ഡിവിഷന്‍ ഡിവൈഎസ്പി ഇ സുനില്‍കുമാര്‍,കോട്ടയം സിബിസിഐഡി ഡിവൈഎസ്പി എസ് അശോക് കുമാര്‍, വയനാട് നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം കെ മനോജ് കബീര്‍, എറണാകുളം റൂറല്‍ ജില്ലാ ക്രൈംഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി കെ എസ് ഉദയഭാനു എന്നിവരെ തരംതാഴ്ത്തിയ സര്‍ക്കാര്‍ നടപടിയാണ് കെ എ ടി റദ്ദാക്കിയത്.

കെ എ ടി ചെയര്‍മാന്‍ ടി ആര്‍ രാമചന്ദ്രന്‍ നായര്‍, അംഗം വി സോമസുന്ദരന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.ഇവരുടെ സ്ഥാനക്കയറ്റ കാര്യം സര്‍ക്കാര്‍ പുതുതായി പുനരാലോചിക്കണമെന്നും കെ എ ടി നിര്‍ദേശിച്ചു.പാലക്കാട് എസ്ബിസിഐഡി ഡിവൈഎസ്പി എ വിപിന്‍ദാസ്,മലപ്പുറം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം ഉല്ലാസ്‌കുമാര്‍, മട്ടാഞ്ചേരി ഡിവൈഎസ്പി എസ് വിജയന്‍ എന്നിവരുടെ ആവശ്യം ട്രൈബ്യൂണല്‍ തള്ളി. ഇവര്‍ നല്‍കിയ അപ്പീല്‍ യൂനിയന്‍ ഓഫ് ഇന്ത്യ - ജാനകിരാമന്‍ കേസിലെ സുപ്രിംകോടതി വിധി പ്രകാരം പരിശോധിക്കണമെന്നും കെ എ ടി വ്യക്തമാക്കി.അപ്പീലുകള്‍ മൂന്നുമാസത്തിനകം തീര്‍ക്കണമെന്നും ഇതുവരെ അപ്പീല്‍ നല്‍കാത്തവര്‍ മൂന്നാഴ്ച്ചക്കകം അപ്പീല്‍ നല്‍കണമെന്നും കെ എ ടി ബെഞ്ച്് വ്യക്തമാക്കി.


Next Story

RELATED STORIES

Share it