- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യമെന്ന് സര്‍ക്കാര്‍; ഉത്തരവിനെതിരേ കെജിഎംഒഎ
മദ്യത്തിന് കുറിപ്പ് നല്‍കില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. കുറിപ്പ് എഴുതാത്തത്തിന്റെ പേരില്‍ നടപടി ഉണ്ടായാല്‍ നേരിടും.
തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാതെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിക്കുന്നവര്‍ക്ക് മദ്യം വിതരണം ചെയ്യാന്‍ നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടറുടെ കുറിപ്പ് എക്സൈസ് ഓഫിസില്‍ ഹാജരാക്കി നിശ്ചിത ഫോമില്‍ അപേക്ഷിച്ചാല്‍ മദ്യം ലഭിക്കും. ഡോക്ടര്‍ നല്കുന്ന രേഖയ്ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍ നല്‍കണം. എന്നാല്‍, മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കടുത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം വാങ്ങാമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന രംഗത്തുവന്നു. മദ്യത്തിന് കുറിപ്പ് നല്‍കില്ലെന്ന് കെജിഎംഒഎ വ്യക്തമാക്കി. കുറിപ്പ് എഴുതാത്തത്തിന്റെ പേരില്‍ നടപടി ഉണ്ടായാല്‍ നേരിടും. നടപടി എടുത്താല്‍ ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. ജോസെഫ് ചാക്കോ സ്വകാര്യ ചാനലിനോട് പറഞ്ഞു.
വിത്ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ മദ്യം വാങ്ങാമെന്ന സര്‍ക്കാര്‍ ഉത്തരവ് ഇന്ന് വൈകിട്ടാണ് പുറത്തുവന്നത്. ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കില്ല. മദ്യവിതരണത്തിനായി ബവ്റിജസ് ഷോപ്പുകള്‍ തുറക്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. പിന്‍വാങ്ങല്‍ ലക്ഷണമുള്ളവര്‍ക്ക് കുറിപ്പടി നല്കുന്ന കാര്യത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉയര്‍ത്തിയ എതിര്‍പ്പ് മറികടന്നാണു സര്‍ക്കാരിന്റെ ഉത്തരവ്.
ഇഎസ്ഐ അടക്കമുള്ള പിഎച്ച്സി-എഫ് എച്ച്സി, ബ്ലോക്ക് പിഎച്ച്സി-സിഎച്ച്സി, താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ തുടങ്ങിയ സര്‍ക്കാര്‍ ആശുപത്രികളില്‍ ആല്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങളുള്ളവര്‍ ബന്ധപ്പെട്ട ആശുപത്രികളില്‍നിന്നും ഒപി ടിക്കറ്റ് എടുത്ത് പരിശോധനയ്ക്ക് വിധേയരാകണം.
പരിശോധിക്കുന്ന ഡോക്ടര്‍ പ്രസ്തുത വ്യക്തി ആള്‍ക്കഹോള്‍ വിഡ്രോവല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന ആളാണെന്ന് രേഖ നല്കിയാല് അയാള്‍ക്ക് നിശ്ചിത അളവില്‍ മദ്യം നല്‍കാം. ഡോക്ടര്‍ നല്കുന്ന രേഖ രോഗിയോ രോഗി സാക്ഷ്യപ്പെടുത്തുന്നയാളോ സമീപത്തുള്ള എക്സൈസ് റേഞ്ച് ഓഫിസ്സര്ക്കിള് ഓഫിസ് എന്നിവിടങ്ങളില്‍ ഹാജരാക്കണം. ഈ രേഖയോടൊപ്പം ആധാര്‍, ഇലക്ഷന് ഐഡി കാര്‍ഡ്,ഡ്രൈവിങ് ലൈസന്‍സ് ഇവയിലേതെങ്കിലും ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയശേഷം എക്സൈസ് ഓഫിസില്‍നിന്ന് മദ്യം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഒരാള്‍ക്ക് ഒന്നിലധികം പാസ് നല്‍കരുത്. പാസിന്റെ വിവരം ബവ്റിജസ് കോര്പ്പറേഷന് എംഡിയെ അറിയിക്കണം. മദ്യം നല്‍കുന്നതിന് ബവ്റിജസ് കോര്പ്പറേഷന് എംഡി നടപടി സ്വീകരിക്കണം. ഇതിനായി ബവ്റിജസ് ഔട്ട്ലെറ്റുകള് തുറക്കരുത്. പാസിന്റെ അടിസ്ഥാനത്തില്‍ വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് അതത് ദിവസം എക്സൈസ് വകുപ്പിനെ അറിയിക്കണം. എക്സൈസ് ഐടി സെല്‍ വിതരണം ചെയ്യുന്ന പാസില്‍ ക്രമക്കേടോ, ഇരട്ടിപ്പോ ഉണ്ടാകുന്നില്ലെന്നു പരിശോധിച്ച് ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു. മദ്യം കിട്ടാത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും പേര് ജീവനൊടുക്കിയിരുന്നു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT