Sub Lead

ബിജെപി സര്‍ക്കാരിനെതിരേ കിസാന്‍സഭയുടെ രണ്ടാം ലോങ് മാര്‍ച്ച് തുടങ്ങി

ബിജെപി സര്‍ക്കാരിനെതിരേ കിസാന്‍സഭയുടെ  രണ്ടാം ലോങ് മാര്‍ച്ച് തുടങ്ങി
X

മുംബൈ: കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാരിനെതിരേ അഖിലേന്ത്യാ കിസാന്‍ സഭയുടെ രണ്ടാം ലോങ് മാര്‍ച്ച് തുടങ്ങി.നാസിക്കില്‍ നിന്നാരംഭിച്ച മാര്‍ച്ച് 27ന് മുംബൈയില്‍ അവസാനിക്കും. മാര്‍ച്ചില്‍ 23 ജില്ലകളില്‍ നിന്നായി 50000 കര്‍ഷകരാണ് പങ്കെടുക്കുന്നത്. കഴിഞ്ഞവര്‍ഷം കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പാലിക്കാത്തതിനാലാണ് വീണ്ടും കര്‍ഷക ലോങ് മാര്‍ച്ചിന് കിസാന്‍ സഭ ഒരുങ്ങിയത്. കാര്‍ഷിക കടം എഴുതിതള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക,പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുക, ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.

Next Story

RELATED STORIES

Share it