Sub Lead

കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും, സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് മൂന്നിന്

മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി.

കോടിയേരിയുടെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും, സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് മൂന്നിന്
X

തിരുവനന്തപുരം: അന്തരിച്ച സിപിഎം മുന്‍ ാേസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്‌ക്കാരം തിങ്കളാഴ്ച്ച വൈകീട്ട് മൂന്നിന് നടക്കും. നാളെ ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയില്‍ എത്തിക്കും.

കോടിയേരിയുടെ ഭൗതിക ശരീരം ഞായറാഴ്ച ഉച്ചയ്ക്ക് പ്രത്യേക എയര്‍ ആംബുലന്‍സിലായിരിക്കും തലശ്ശേരിയില്‍ എത്തിക്കുക. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അമരക്കാരനായിരുന്നു കോടിയേരി.

ദീര്‍ഘനാളായി അര്‍ബുദ ബാധിതനായിരുന്ന കോടിയേരി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാത്രിയോടെയാണ് അന്ത്യം. മൂന്ന് തവണ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി. കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു കോടിയേരി.


Next Story

RELATED STORIES

Share it