Sub Lead

കൂടത്തായി കേസ്: അന്വേഷണസംഘം വിപുലീകരിച്ചു; സാങ്കേതികസഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗം

അന്വേഷണസംഘത്തിന്റെ മേല്‍നോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനായിരിക്കും.

കൂടത്തായി കേസ്: അന്വേഷണസംഘം വിപുലീകരിച്ചു;  സാങ്കേതികസഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗം
X

കോഴിക്കോട്: കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം നിലവിലെ പത്തില്‍നിന്ന് 35 ആക്കി വര്‍ധിപ്പിച്ചു. അന്വേഷണസംഘത്തിന്റെ മേല്‍നോട്ടച്ചുമതല ഉത്തരമേഖല ഐജി അശോക് യാദവിനായിരിക്കും.

കണ്ണൂര്‍ എഎസ്പി ശില്‍പ്പ ഡി, നാദാപുരം എഎസ്പി അങ്കിത് അശോകന്‍, താമരശ്ശേരി ഡിവൈഎസ്പി കെ പി അബ്ദുള്‍ റസാക്ക്, തലശ്ശേരി ഡിവൈഎസ്പി വേണുഗോപാല്‍ കെ വി, കോഴിക്കോട് സൈബര്‍ ക്രൈം പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സി ശിവപ്രസാദ്, പോലിസ് ആസ്ഥാനത്തെ ഹൈ ടെക് സെല്‍ ഇന്‍സ്‌പെക്റ്റര്‍ സ്റ്റാര്‍മോന്‍ ആര്‍ പിള്ള എന്നിവരെയാണ് പുതുതായി സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

അന്വേഷണത്തിന് സാങ്കേതികസഹായം നല്‍കുന്നതിന് ഐസിറ്റി വിഭാഗം പോലിസ് സൂപ്രണ്ട് ഡോ. ദിവ്യ വി ഗോപിനാഥിന്റെ നതൃത്വത്തില്‍ പ്രത്യേകസംഘം ഉണ്ടായിരിക്കും. ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, ഫിംഗര്‍ പ്രിന്റ് ബ്യൂറോ ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്റ്റര്‍, കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ ബയോളജി വിഭാഗം മേധാവി, തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സീറോളജി വിഭാഗം മേധാവി, തൃശൂര്‍ കേരളാ പോലിസ് അക്കാദമിയിലെ ഫോറന്‍സിക് വിഭാഗം മേധാവിയും ജോയിന്റ് ഡയറക്റ്ററുമായ ഷാജി പി എന്നിവരാണ് അംഗങ്ങള്‍.

Next Story

RELATED STORIES

Share it