- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെആര്‍ ഇന്ദിരയെ ആകാശവാണിയില്‍ നിന്ന് പുറത്താക്കണം: സാംസ്കാരിക പ്രവര്‍ത്തകര്‍
അരിച്ചരിച്ചെത്തുന്ന ഫാസിസം കേരളത്തിൻെറ കാലടിയോളം വന്നിരിക്കുന്നു. അസമിലെ പൗരത്വ പട്ടികയുടെ മാതൃകയിൽ കേരളത്തിൽ ഹോളോകോസ്റ്റ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്.
കോഴിക്കോട്: മുസലിംകള്‍ക്കെതിരേ വംശീയ വിദ്വേഷം പ്രചരിപ്പിച്ച കെ ആർ ഇന്ദിരയുടെ രാഷ്ട്രീയത്തിനെതിരേ സാംസ്കാരിക പ്രവര്‍ത്തകര്‍ രംഗത്ത്. ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തിൽ തുടരാൻ അവർക്ക് യാതൊരു അർഹതയുമില്ലെന്ന് പകൽ പോലെ തെളിഞ്ഞിരിക്കെ ആ, പദവിയിൽ നിന്ന് അവരെ പുറത്താക്കുകയും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സാംസ്കാരിക പ്രവർത്തകർ ആവശ്യപ്പെടുന്നു.
പ്രസ്താവനയുടെ പൂര്‍ണ രൂപം:
നരേന്ദ്രമോദി ഭരണകൂടം ആസാം ജനതയോടു ചെയ്ത മനുഷ്യത്വ രഹിതമായ നയത്തെ പിന്തുണച്ചു കൊണ്ട് മുസ്‌ലിങ്ങൾക്കെതിരെ വംശീയ വിദ്വേഷം പ്രചരിപ്പിച്ച കെ ആർ ഇന്ദിരയുടെ രാഷ്ട്രീയത്തിനെതിരെ നീതിബോധമുഉള്ള മനുഷ്യർ നടത്തുന്ന പ്രതികരണം.
ജനാധിപത്യ മതേതര ഇന്ത്യ അതിഭീകരമായ ഫാസിസ്റ്റ് വാഴ്ചയിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. തലമുറകളായി ജനിച്ചു വളർന്ന മണ്ണിൽ ഒരൊറ്റ ദിവസം കൊണ്ട് പത്തൊൻപതു ലക്ഷത്തിൽപ്പരം മനുഷ്യർ അഭയാർത്ഥികളായി മാറുമ്പോൾ നേരിയൊരു നടുക്കം കൊണ്ടുപോലും പ്രതികരിക്കാനറിയാത്ത നിസ്സംഗത നമ്മിൽ വളർന്നുവരുന്നുണ്ട്. പ്രതിഷേധിക്കുന്നവർക്ക് നേരെ ഭീഷണിയുടെ നാനാവിധമായ യുദ്ധമുഖങ്ങളാണ് തുറന്നുകൊണ്ടിരിക്കുന്നത്. അങ്ങ് വിദൂരമായ ദേശങ്ങളിൽ നടക്കുന്ന കേവല സംഭവങ്ങളായതിനാൽ ഇതൊന്നും നമ്മെ ബാധിക്കില്ലെന്ന വിശ്വാസത്തിൽ നമ്മൾ ചുരുണ്ടുകൂടുമ്പോൾ ഫാസിസം വിജയിക്കുകയാണിവിടെ.
അരിച്ചരിച്ചെത്തുന്ന ഫാസിസം കേരളത്തിൻെറ കാലടിയോളം വന്നിരിക്കുന്നു. അസമിലെ പൗരത്വ പട്ടികയുടെ മാതൃകയിൽ കേരളത്തിൽ ഹോളോകോസ്റ്റ് സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. പെട്ടെന്നൊരു നാൾ പൊട്ടിമുളച്ചവരല്ല അവരെന്ന് നമുക്കിപ്പോൾ തിരിച്ചറിയാനാവുന്നുണ്ട്. കാലങ്ങളായി മനസ്സിൽ പേറി നടന്ന, മറച്ചുപിടിച്ചിരുന്ന വർഗീയ - വംശീയ വിദ്വേഷം പൊട്ടിയൊലിക്കാൻ പാകമായ സാഹചര്യം രാജ്യത്ത് ഉരുത്തിരിഞ്ഞിരിക്കുന്നുവെന്നവർ തിരിച്ചറിഞ്ഞിരിക്കുന്നു. ആരാണ് തങ്ങളെ ചോദ്യം ചെയ്യാൻ എന്ന മൃഗീയ ഭൂരിപക്ഷത്തിൻെറ ധാർഷ്ട്യത്തിലാണവർ.
വംശഹത്യ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത് ആകാശവാണിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരു മലയാളി സ്ത്രീയാണ്. ഈ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും നൽകുന്ന നികുതി പണത്തിന്‍റെ ഗുണഭോക്താവായി ജനസേവകയായിരിക്കേണ്ട ഒരുദ്യോഗസ്ഥയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നുകൊണ്ട് വർഗീയ ലഹളയ്ക്ക് ആഹ്വാനം നൽകുന്നത്.അവർ വഹിക്കുന്ന പദവിയിൽ ഒരു നിമിഷം പോലും തുടരാൻ അർഹതയില്ലെന്ന് അവർ ആവർത്തിച്ചു വമിപ്പിക്കുന്ന വിഷലിപ്തമായ വാക്കുകൾ നിരന്തരം സാക്ഷ്യപ്പെടുത്തുമ്പോഴും അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാൻ ഭരണകൂടം തയ്യാറാവുന്നുമില്ല.
ആകാശവാണി പോലുള്ള പൊതുമേഖലാ മാധ്യമത്തിൽ തുടരാൻ അവർക്ക് യാതൊരു അർഹതയുമില്ലെന്ന് പകൽ പോലെ തെളിഞ്ഞിരിക്കെ ആ, പദവിയിൽ നിന്ന് അവരെ പുറത്താക്കുകയും അവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.
ലതികാ സുഭാഷ്, വി പി സുഹ്‌റ, കെ കെ ബാബുരാജ്, ഡോ ജെ ദേവിക, സി എസ് ചന്ദ്രിക, സി കെ ജാനു തുടങ്ങി നിരവധി പേരാണ് പൊതുപ്രസ്താവനയിൽ ഒപ്പുവച്ചിരിക്കുന്നത്. മുസ്‌ലിംകളെ വംശീയ കൂട്ടക്കൊലക്ക് ഇരയാക്കണമെന്ന തരത്തില്‍ ഫേസ്ബുക്കില്‍ വര്‍ഗീയ പോസ്റ്റിട്ടതിന് കെ ആര്‍ ഇന്ദിരക്കെതിരേ മനുഷ്യാവകാശ പ്രവർത്തകനായ വിപിൻ ദാസ് കൊടുങ്ങല്ലൂർ പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
RELATED STORIES
വിജയത്തോടടുത്ത് മഹായുതി; വോട്ടര്‍മാരോട് നന്ദി പറഞ്ഞ് ഏകനാഥ് ഷിന്‍ഡെ;...
23 Nov 2024 11:00 AM GMTപാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലം:ഫാഷിസ്റ്റ് വിരുദ്ധ വോട്ടുകള്‍...
23 Nov 2024 10:47 AM GMTരാഹുലിന്റെ വിജയം പാലക്കാടിന്റെ രാഷ്ട്രീയ മതേതരത്വ വിജയം: ഷാഫി...
23 Nov 2024 10:12 AM GMTകര്‍ണാടക ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി; മൂന്ന് സീറ്റിലും...
23 Nov 2024 10:08 AM GMTപാലക്കാട്ടെ യുഡിഎഫിന്റെ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്...
23 Nov 2024 9:49 AM GMTഔറംഗബാദ് ഈസ്റ്റ്; റെക്കോഡ് ലീഡുമായി എഐഎംഐഎമ്മിന്റെ ഇംതിയാസ് ജലീല്‍...
23 Nov 2024 8:36 AM GMT