Sub Lead

കെഎസ്ആര്‍ടിസി ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു വയസുകാരി മരിച്ചു

കെഎസ്ആര്‍ടിസി ബസും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലു വയസുകാരി മരിച്ചു
X

വടക്കാഞ്ചേരി: ഓട്ടുപാറയില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സും പെട്ടി ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുവയസുകാരി മരിച്ചു. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. പെട്ടി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചിരുന്ന മുള്ളൂര്‍ക്കര സ്വദേശിനി നൂറാ ഫാത്തിമയാണ് മരിച്ചത്. നൂറാ ഫാത്തിമയുടെ പിതാവ് ഉനൈസ്, മാതാവ് റൈഹാനത്ത് എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ആശുപത്രിയിലേക്ക് അടിയന്തിരമായി പോവുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Next Story

RELATED STORIES

Share it