- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല; അഴിമതിക്കാരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്ന് കെ ടി ജലീല്‍

മലപ്പുറം: പി വി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തല്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചതിനു പിന്നാലെ അഴിമതിക്കാരെ തുറന്നുകാട്ടാന്‍ പോര്‍ട്ടല്‍ തുടങ്ങുമെന്ന് ഡോ. കെ ടി ജലീല്‍ എംഎല്‍. നിലമ്പൂരിലെ ഇടത് എംഎല്‍എ അന്‍വറിന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് കുറ്റിപ്പുറം ഇടത് എംഎല്‍എയായ ഡോ. കെ ടി ജലീലും രംഗത്തെത്തിയത്. നേരത്തേ അന്‍വര്‍ മലപ്പുറം എസ്പിക്കെും എഡിജിപി അജിത്ത് കുമാറിനുമെതിരേ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് ജലീല്‍ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനു പുറമെ, ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും ജലീല്‍ പ്രഖ്യാപിച്ചു. മരണം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ജലീല്‍ വ്യക്തമാക്കി. പോലിസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പോലിസ് സേനയെ വിമര്‍ശിച്ച വിവരങ്ങള്‍ പങ്കുവച്ചാണ് ജലീലിന്റെ പോസ്റ്റ്.
വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗസ്ഥനായ ഗാന്ധിജി'യുടെ അവസാന അധ്യായത്തില്‍ എന്നുപറഞ്ഞാണ് അവസാനിപ്പിക്കുന്നത്. നേരത്തേ, കെ ടി ജലീല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ അഴിമതി ആരോപണമുന്നയിച്ചാണ് ലീഗില്‍നിന്നു പുറത്തായത്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ അട്ടിമറിച്ചു. 2011, 16, 21 തിരഞ്ഞെടുപ്പുകളില്‍ തവനൂര്‍ മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി സ്വതന്ത്രനായും ഇടത് എംഎല്‍എയായും ജയിച്ചുകയറി. ഒന്നാം പിണറായി സര്‍ക്കാരില്‍ തദ്ദേശ വകുപ്പ് മന്ത്രിയായിരുന്നു. ബന്ധു നിയമന ആരോപണത്തെത്തുടര്‍ന്ന് അവസാനകാലത്ത് മന്ത്രി പദവി രാജിവയ്ക്കുകയായിരുന്നു.
കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇനി തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോര്‍ട്ടല്‍ തുടങ്ങും. വിശദവിവരങ്ങള്‍ ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങുന്ന 'സ്വര്‍ഗ്സ്ഥനായ ഗാന്ധിജി'യുടെ അവസാന അദ്ധ്യായത്തില്‍
RELATED STORIES
നെന്മാറ ഇരട്ടക്കൊല; ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
25 March 2025 3:47 AM GMTജോസഫ് മാര്‍ ഗ്രിഗോറിയോസ് ഇന്ന് അഭിഷിക്തനാകും; ബെയ്റൂത്തില്‍ രാത്രി...
25 March 2025 2:54 AM GMTയെമനെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്താന്‍ രൂപീകരിച്ച ഗ്രൂപ്പില്‍...
25 March 2025 2:41 AM GMTആഫ്രിക്കയില്‍ കടല്‍ക്കൊള്ളക്കാര്‍ കപ്പല്‍ തട്ടിക്കൊണ്ടുപോയി; മലയാളി...
25 March 2025 1:48 AM GMTബിജെപി അംഗങ്ങള്‍ മതപരമായി അപമാനിച്ചെന്ന് ഗുജറാത്ത് നിയമസഭയിലെ ഏക...
25 March 2025 1:28 AM GMTഐപിഎല്‍; മിന്നല്‍ ബാറ്റിങുമായി അശുതോഷ് ശര്‍മ്മ; എല്എസ്ജിയ്ക്കെതിരേ...
24 March 2025 6:00 PM GMT