Sub Lead

തീവ്രവാദ ബന്ധം ആരോപിച്ച് ശ്രീലങ്കയിലെ ഇസ് ലാമിക് പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്തു

ജമാഅത്തെ ഇസ് ലാമി മുന്‍ മേധാവി ഉസ്താദ് റഷീദ് ഹജ്ജുല്‍ അക്ബറിനെ(59)യാണ് ശനിയാഴ്ച രാത്രി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്നു ബന്ധുക്കള്‍ പറഞ്ഞു

തീവ്രവാദ ബന്ധം ആരോപിച്ച് ശ്രീലങ്കയിലെ ഇസ് ലാമിക് പാര്‍ട്ടി നേതാവിനെ അറസ്റ്റ് ചെയ്തു
X

അങ്കാറ: തീവ്രവാദബന്ധം ആരോപിച്ച് ശ്രീലങ്കയിലെ ഇസ് ലാമിക് പാര്‍ട്ടി നേതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ജമാഅത്തെ ഇസ് ലാമി മുന്‍ മേധാവി ഉസ്താദ് റഷീദ് ഹജ്ജുല്‍ അക്ബറിനെ(59)യാണ് ശനിയാഴ്ച രാത്രി വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്തതെന്നു ബന്ധുക്കള്‍ പറഞ്ഞു. ഇക്കഴിഞ്ഞ സെപ്തംബര്‍ വരെ കഴിഞ്ഞ 24 വര്‍ഷമായി ഇദ്ദേഹമാണ് സംഘടനയെ നയിച്ചിരുന്നത്. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ഇദ്ദേഹത്തിന്റെ ജന്മനാടായ മവാനെല്ലയില്‍ നിന്നാണ് അഞ്ചോളം പോലിസുകാര്‍ പിടിച്ചുകൊണ്ടുപോയതെന്ന് തുര്‍ക്കി മാധ്യമമായ അനഡോളു ഏജന്‍സിയോട് ബന്ധുക്കള്‍ പറഞ്ഞു. ഉസ്താദ് റഷീദ് ഹജ്ജുല്‍ അക്ബറിനെതിരേ അറസ്റ്റ് വാറണ്ടൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ചോദ്യം ചെയ്യാനാണു കൊണ്ടുപോവുന്നതെന്നായിരുന്നു കുടുംബാംഗങ്ങളോട് പറഞ്ഞത്. പിന്നീട്, ഞായറാഴ്ച വൈകീട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


1954 മുതല്‍ ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ് ലാമി തങ്ങളുടെ അംഗത്തിനെതിരായ ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. നിരോധിത സംഘടനയായ നാഷനല്‍ തഹീദ് ജമാഅത്തിനെ സഹായിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നും പോലിസ് പറഞ്ഞതായി നേതാക്കള്‍ പറഞ്ഞു. 'ശ്രീലങ്ക ജമാഅത്തെ ഇസ് ലാമി മിതത്വകാഴ്ചപ്പാടുകളുള്ള, രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന മത-സാമൂഹിക സംഘടനയാണ്. എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാണ്. എല്ലാവിധ തീവ്രവാദത്തെയും ഭീകരവാദത്തെയും കര്‍ശനമായി എതിര്‍ക്കാറുണ്ടെന്നും സംഘടന വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ജമാഅത്തെ ഇസ് ലാമി മേധാവി സ്ഥാനമൊഴിഞ്ഞ ശേഷം ഉസ്താദ് റഷീദ് ഹജ്ജുല്‍ അക്ബര്‍ പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗമായും ഡെപ്യൂട്ടി ചീഫായും തിരഞ്ഞെടുക്കപ്പെട്ടു. ബുദ്ധമത ഭൂരിപക്ഷ രാജ്യത്തിന്റെ മധ്യഭാഗത്ത് താമസിക്കുന്ന ഒരു കുടുംബത്തിലെ എട്ട് മക്കളുടെ പിതാവാണ് അദ്ദേഹം. ചോദ്യം ചെയ്ത ശേഷം വിട്ടയക്കുമെന്നാണ് പോലിസ് പറഞ്ഞതെന്ന് കുടുംബം പറഞ്ഞു. എന്നാല്‍, ഞായറാഴ്ച മുതല്‍ കുടുംബവും അഭിഭാഷകനും ഇദ്ദേഹത്തെ കാണാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും ബന്ധു വ്യക്തമാക്കി. ശ്രീലങ്ക ജമാഅത്തെ ഇസ് ലാമിക്കോ അതിന്റെ മുന്‍ നേതാവ് ഉസ്താദ് റഷീദ് ഹജ്ജുല്‍ അക്ബറിനോ നിരോധിത സംഘടനയുമായി ബന്ധമില്ലെന്നും നാഷനല്‍ തൗഹീദ് ജമാഅത്തോ തീവ്ര പ്രത്യയശാസ്ത്രങ്ങളുള്ള ഏതെങ്കിലും ഗ്രൂപ്പുമായോ തങ്ങള്‍ക്ക് ബന്ധമില്ലെന്നും സംഘടന അറിയിച്ചു. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ചര്‍ച്ചുകളിലുണ്ടായ സ്‌ഫോടനത്തില്‍ 251 പേര്‍ കൊല്ലപ്പെടുകയും 500ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.



Next Story

RELATED STORIES

Share it