- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാം': മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പൃഥ്വിരാജിന്റെ പോസ്റ്റ്
രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്. നമുക്ക് ഇവിടെ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ
കോഴിക്കോട്:മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യം ശക്തമാകുന്നതിനിടെ പിന്തുണ പ്രഖ്യാപിച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 125 വര്‍ഷം പഴക്കം ചെന്ന അണക്കെട്ട് സുരക്ഷിതമാണെന്ന വാദത്തെ തള്ളിക്കൊണ്ടാണ് താരം പോസ്റ്റിട്ടിരിക്കുന്നത്.'വസ്തുതകളും കണ്ടെത്തലുകളും എന്തായിരുന്നാലും ഈ 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നു എന്ന് പറയുന്നതിന് ഒഴിവുകഴിവുകള്‍ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവും അടക്കമുള്ളവ മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്. നമുക്ക് ഇവിടെ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാന്‍ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ഥിക്കാം.' പൃഥ്വിരാജ് പോസ്റ്റില്‍ കുറിക്കുന്നു.
കേരളത്തിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പശ്ചാതലത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഭൂചലന സാധ്യതാ മേഖലയിലാണെന്ന യുഎന്‍ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പുറത്തുവന്ന പശ്ചാതലത്തിലാണ് സിനാമാ തരാത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പോസ്‌റഅറിന് സാമൂഹിക മാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. അണക്കെട്ടിനു നിര്‍മ്മാണത്തിലെ പരിമിതി മൂലം ബലക്ഷയമുണ്ടെന്നതിനാല്‍ ജലവിതാനം ഗണ്യമായി ഉയര്‍ന്നാല്‍ തകര്‍ന്നേക്കാനുള്ള സാധ്യതയുണ്ടെന്നാണ് യുഎന്‍ സംഘത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. അണക്കെട്ടു തകര്‍ന്നാല്‍ കേരളത്തിലെ 35 ലക്ഷം പേരെ അത് ബാധിക്കുമെന്നും ഐക്യ രാഷ്ട്ര സഭയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് ആശങ്കയകറ്റാനുള്ള നടപടികള്‍ കൈക്കള്ളേണ്ടതിലേക്ക് വിരല്‍ ചീണ്ടി പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നത്.
RELATED STORIES
ലീഗ് ജമാഅത്തെ ഇസ്ലാമി-എസ്ഡിപിഐ തടവറയില്‍: എം വി ഗോവിന്ദന്
18 Nov 2024 8:19 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMTആര്‍എസ്എസ് വിരുദ്ധ പരാമര്‍ശം; കവിയും ഗാനരചയിതാവുമായ ജാവേദ് അക്തറിനെ...
18 Nov 2024 7:18 AM GMTഗുജറാത്തില്‍ റാഗിങ്ങിനിടെ മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു
18 Nov 2024 6:19 AM GMTചാഞ്ഞും ചെരിഞ്ഞും സ്വര്‍ണവില; പവന്റെ വില 480 രൂപ കൂടി 55,960 രൂപയായി
18 Nov 2024 5:45 AM GMTഈ വൈറല്‍ പഴത്തിന് വില എട്ടരക്കോടി !!!
18 Nov 2024 5:39 AM GMT