Sub Lead

ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും
X

ന്യൂഡല്‍ഹി: ലൈഫ് മിഷന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി കേരളം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. എന്നാല്‍ കേസ് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അഭിഭാഷകന് സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന അപേക്ഷ നല്‍കിയത്.രണ്ടാഴ്ചത്തേക്ക് എങ്കിലും മാറ്റണമെന്നാണ് ആവശ്യം.ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണം ഫെഡറല്‍ തത്വങ്ങളുടെ ലംഘനമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.അതേസമയം ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അന്താരാഷ്ട്ര ഗൂഢാലോചന സിബിഐ ആരോപിക്കുന്നു. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങിയെന്നും സി ബി ആ കോടതയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

വിദേശ സംഭാവന സ്വീകരിച്ചതിലെ ക്രമക്കേട് അന്വേഷിക്കേണ്ടതുണ്ടെന്ന് സിബിഐ പറയുന്നു. ലൈഫ് മിഷന്‍ കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് സന്തോഷ് ഈപ്പന്റെ മൊഴിയില്‍ നിന്ന് വ്യക്തമാണ്. കരാറിലെ പല ഇടപാടും നിയമ വ്യവസ്ഥകള്‍ ലംഘിച്ചാണ് നടത്തിയിരിക്കുന്നത്. കൈകൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുവരെ ലഭിച്ചു. അതിനാല്‍ അന്വേഷണം തുടരണമെന്നാണ് സി ബി ഐ വാദം.

അതേസമയം ലൈഫ് മിഷന്‍ കേസിലെ സിബിഐ അന്വേഷണത്തിനെതിരെ യൂണിടാക് ഉടമ സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. വിദേശ സംഭാവന സ്വീകരിച്ചതില്‍ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് സന്തോഷ് ഈപ്പന്റെ വാദം. കേസില്‍ ഇദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it