Sub Lead

ജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു

അതേസമയം, കള്ളക്കേസുകള്‍ നല്‍കി അമിത് സുഭാഷ് എന്ന യുവാവിനെ ബംഗളൂരിവില്‍ ആത്മഹത്യ ചെയ്യിച്ച കേസിലെ പ്രതികളായ ഭാര്യ നികിതയും അമ്മ നിഷയും സഹോദരന്‍ അനുരാഗും അമ്മാവന്‍ സുശിലും മുന്‍കൂര്‍ ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു.

ജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു
X

ന്യൂഡല്‍ഹി: ജോലി ലഭിക്കാത്തതിന് ലിവ് ഇന്‍ പാര്‍ട്ണര്‍ മാനസികമായി പീഡിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു. നോയിഡയിലെ ശൗര്യ ബാന്‍ക്വറ്റ് ഹാളിന് സമീപം താമസിക്കുന്ന മയാങ്ക് ചാന്‍ഡല്‍ (27) എന്ന യുവാവാണ് മരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ സ്വദേശിയായ മയാങ്ക് കഴിഞ്ഞ നാലു വര്‍ഷമായി ഒരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. പഠനകാലത്തെ സൗഹൃദം പിന്നീട് ലിവ് ഇന്‍ റിലേഷന്‍ ഷിപ്പിലേക്ക് മാറുകയായിരുന്നു.

ഈ സ്ത്രീക്ക് ഒരു സ്വകാര്യ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ട്. എന്നാല്‍, മയാങ്കിന്റെ ജോലി അടുത്തിടെ നഷ്ടപ്പെട്ടു. പുതിയ ജോലിക്കായി ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ജോലിയില്ലാത്തതു മുതല്‍ തന്നെ മോശക്കാരനായി ചിത്രീകരിക്കുന്നത് പതിവായിരുന്നുവെന്ന് മയാങ്കിന്റെ ആത്മഹത്യാക്കുറിപ്പ് പറയുന്നു. പണിയൊന്നുമെടുക്കാതെ വീട്ടിലിരുന്ന് ഉള്ളതെല്ലാം തിന്നുമുടിപ്പിക്കുകയാണോ എന്ന് നിരന്തരം ചോദിക്കുമായിരുന്നു. ഇതാണ് ഏറ്റവും വേദനയുണ്ടാക്കിയതെന്ന് കുറിപ്പ് പറയുന്നു. എന്നിരുന്നാലും ആര്‍ക്കെതിരെയും നടപടിയെടുക്കരുതെന്നും കത്തില്‍ പറയുന്നുണ്ട്. മരണവിവരം മയാങ്കിന്റെ വീട്ടുകാരെ അറിയിച്ചെന്നും അന്വേഷണം നടത്തി മരണത്തിന് ഉത്തരവാദികളായ ശിക്ഷിക്കുമെന്നും പോലിസ് അറിയിച്ചു.

അതേസമയം, കള്ളക്കേസുകള്‍ നല്‍കി അമിത് സുഭാഷ് എന്ന യുവാവിനെ ബംഗളൂരിവില്‍ ആത്മഹത്യ ചെയ്യിച്ച കേസിലെ പ്രതികളായ ഭാര്യ നികിതയും അമ്മ നിഷയും സഹോദരന്‍ അനുരാഗും അമ്മാവന്‍ സുശിലും മുന്‍കൂര്‍ ജാമ്യത്തിനായി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. ഇവരെല്ലാം ഒളിവിലാണ്. കേസ് അടുത്തയാഴ്ച്ച കോടതി പരിഗണിക്കും.

Next Story

RELATED STORIES

Share it