Sub Lead

'ലൗ ജിഹാദ് ' കേരളത്തില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍; നിലപാടിലുറച്ച് കത്തോലിക്ക സഭ

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതാന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക മെത്രാന്‍ സിനഡ് പ്രകടിപ്പിച്ചത്.ഇസ്‌ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി

ലൗ ജിഹാദ്  കേരളത്തില്‍ ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍;  നിലപാടിലുറച്ച് കത്തോലിക്ക സഭ
X

കൊച്ചി: കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക് സഭയില്‍ വ്യക്തമാക്കിയിട്ടും നിലപാടിലുറച്ച് സീറോ മലബാര്‍ സഭ.സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതാന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക മെത്രാന്‍ സിനഡ് പ്രകടിപ്പിച്ചതെന്നും സിനഡ് ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നുവെന്നും സീറോ മലബാര്‍ സഭ പൊതുകാര്യ കമ്മീഷന്‍ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ലൗ ജിഹാദ് എന്ന പേരില്‍ അറിയപ്പെടുന്ന ദുരുദ്ദേശ്യപരമായ മതാന്തര പ്രണയങ്ങളെക്കുറിച്ച് ലോക്‌സഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയ രേഖാമൂലമായ വിവരങ്ങള്‍ സീറോ മലബാര്‍സഭയുടെ പൊതുകാര്യകമ്മീഷന്‍ വിശകലനം ചെയ്തു.

കേരളത്തില്‍ ലൗ ജിഹാദ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ലൗ ജിഹാദിന് നിലവിലെ നിയമത്തില്‍ വ്യാഖ്യാനമില്ലെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തിലാണ് മതന്തരപ്രണയങ്ങളെക്കുറിച്ചും അനുബന്ധപ്രശ്‌നങ്ങളെക്കുറിച്ചുമുള്ള സഭയുടെ ആശങ്ക സിനഡ് പ്രകടിപ്പിച്ചത്. ഇസ്‌ലാം മതവുമായി എന്നും നിലനില്‍ക്കുന്ന സൗഹൃദത്തെ ബാധിക്കുന്ന തരത്തില്‍ ഈ വിഷയങ്ങളെ സിനഡ് വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് കേസുകളില്‍ അന്വേഷണം നടത്തണം എന്നാണ് സിനഡ് ആവശ്യപ്പെട്ടത്. സിനഡ് ഈ ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഈ വിഷയത്തിലുള്ള സഭയുടെ ആവശ്യത്തെ തെറ്റിദ്ധാരണാജനകമായ രീതിയില്‍ അവതരിപ്പിച്ച് മതവിദ്വേഷം വളര്‍ത്തുന്നതിനുള്ള നീക്കങ്ങള്‍ ചില തലങ്ങളില്‍ നടക്കുന്നുണ്ടെന്നും സഭ പൊതുകാര്യകമ്മീഷന്‍ വിലയിരുത്തി. അത്തരം നീക്കങ്ങളോട് സഭ ശക്തമായി വിയോജിക്കുന്നു. ചാനലുകളിലും ഇതര വാര്‍ത്താമാധ്യമങ്ങളിലും ഈ വിഷയം സജീവമാക്കി നിര്‍ത്തുന്നതു വഴി കേരളത്തില്‍ നിലനില്‍ക്കുന്ന മതസാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിശ്വാസികളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണം. സമൂഹത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിനും സാഹോദര്യത്തിനും ഒരു കോട്ടവും വരരുത് എന്നതാണ് സീറോമലബാര്‍ സഭയുടെ ആഗ്രഹമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it