Sub Lead

'ബുള്‍ബുള്‍' അതിതീവ്ര ചുഴലിയായി തീരത്തേക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്

ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുറമേ ഒഡിഷയുടെ വടക്കന്‍ തീരങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമെന്നോണം പശ്ചിമബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ബുള്‍ബുള്‍ അതിതീവ്ര ചുഴലിയായി തീരത്തേക്ക്; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ്
X

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതി തീവ്രത കൈവരിച്ച് ഇന്ത്യന്‍ തീരത്തേക്ക്. ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് പുറമേ ഒഡിഷയുടെ വടക്കന്‍ തീരങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഫലമെന്നോണം പശ്ചിമബംഗാളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന് പുറമേ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെ ഉണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാകിസ്താനാണ് ചുഴലിക്ക് ബുള്‍ബുള്‍ എന്ന പേര് നല്‍കിയത്. അടുത്ത ആറ് മണിക്കൂറില്‍ ബുള്‍ബുള്‍ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷാ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെയും മറ്റന്നാളും മണിക്കൂറില്‍ 70 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മണിക്കൂറില്‍ 70 മുതല്‍ 90 കി.മീ. വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും വാര്‍ത്താവിനിമയവൈദ്യുതി ബന്ധം തകരാറിലാവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ശനിയാഴ്ച രാവിലെയോടെ ചുഴലിക്കാറ്റിന്റെ ഗതി മാറിത്തുടങ്ങും. ഒഡീഷ പശ്ചിമബംഗാള്‍ തീരത്തുകൂടി ബംഗ്ലാദേശിലേയ്ക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

ബുള്‍ബുളിന്റെ സ്വാധീനം കാരണം കേരളത്തില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍, കഴിഞ്ഞദിവസം പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ടില്‍ കാലാവസ്ഥാവകുപ്പ് മാറ്റംവരുത്തി. ശനിയാഴ്ചയും ഞായറാഴ്ചയും കൂടുതല്‍ ജില്ലകളില്‍ ശക്തമായ മഴപെയ്യാന്‍ സാധ്യതയുണ്ട്. ഏറ്റവും ഒടുവിലത്തെ വിശകലനമനുസരിച്ച് ഇന്ന് ഇടുക്കി ജില്ലയില്‍ മാത്രമാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കിയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലവിലുണ്ട്.

ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയിരുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. 24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷം വീഴിയ മറ്റു ചുഴലിക്കാറ്റുകള്‍.

Next Story

RELATED STORIES

Share it