Sub Lead

അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്

വോട്ടിങ്ങിനെത്തിയ വോട്ടര്‍മാര്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് തിരിച്ചുപോയെന്നും എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

അഞ്ചു സംസ്ഥാനങ്ങളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ തകരാറ്
X

ന്യൂഡല്‍ഹി: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി മണിക്കൂര്‍ തികയും മുമ്പേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായി. ഉത്തര്‍പ്രദേശിലെ മധുരയില്‍ വോട്ടിങ്ങിനെത്തിയ വോട്ടര്‍മാര്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് തിരിച്ചുപോയെന്നും എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ അഞ്ചിടത്താണ് യന്ത്രങ്ങള്‍ തകരാറിലായത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലും സമാനമായ യന്ത്രത്തകരാര്‍ കണ്ടെത്തി. വോട്ടിങ് നിര്‍ത്തിവച്ചു. പിന്നീട് യന്ത്രം ശരിയാക്കിയതിനെത്തുടര്‍ന്ന് വോട്ടിങ് പുനസ്ഥാപിച്ചു. അസം, ഒഡിഷ തുടങ്ങിയ സ്ഥലങ്ങളിലും യന്ത്രത്തകരാറ് റിപ്പോര്‍ട്ട് ചെയ്തു.രണ്ടാംഘട്ടത്തില്‍ അസാം(5) ബിഹാര്‍(5) ചത്തീസ്ഗഢ്(3)ജമ്മു കാശ്മീര്‍(2) കര്‍ണാടക(14) മഹാരാഷ്ട്ര(10) മണിപ്പൂര്‍(1)ഒഡീഷ(5)തമിഴ്‌നാട്(38) ഉത്തര്‍പ്രദേശ്(8) പശ്ചിമബംഗാള്‍(3) എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരിയിലെ ഏക മണ്ഡലത്തിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

ഏപ്രില്‍ 11ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 69.43 ശതമാനം പോളിങ്ങാണു രേഖപ്പെടുത്തിയത്. 18 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായിരുന്നു അത്.

Next Story

RELATED STORIES

Share it