Sub Lead

രാജ്യത്തിന്റെ പ്രതിപക്ഷ പാര്‍ട്ടിയാവാന്‍ കോണ്‍ഗ്രസിന് കഴിവില്ല: എം കെ ഫൈസി

രാജ്യത്തിന്റെ പ്രതിപക്ഷ പാര്‍ട്ടിയാവാന്‍ കോണ്‍ഗ്രസിന് കഴിവില്ല: എം കെ ഫൈസി
X

ജയ്പൂര്‍: രാജ്യത്തിന്റെ പ്രതിപക്ഷ പാര്‍ട്ടിയാവാനുള്ള കഴിവ് കോണ്‍ഗ്രസിനില്ലെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെയുള്ള സംഗാനറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ യുക്തിരഹിതമായ റൂട്ട് മാപ്പിനെ ഫൈസി രൂക്ഷമായി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ സമ്പൂര്‍ണ പരാജയമാണ്. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്ത് ഗുജറാത്തില്‍ രാഹുല്‍ തന്റെ ജോഡോ യാത്ര നടത്താതിരുന്നതിനെ അദ്ദേഹം വിമര്‍ശിച്ചു.

രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനം തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമായിരുന്നു. എന്നാല്‍, യാത്ര ഒഴിവാക്കിയത് ഫാഷിസ്റ്റ് ബിജെപിക്കെതിരേ പോരാടുമെന്ന അദ്ദേഹത്തിന്റെ അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. മതേതര പാര്‍ട്ടിയെന്ന് ആവകാശപ്പെടുന്ന കോണ്‍ഗ്രസിന് കേവലം അധികാരം പിടിക്കുക എന്നതിലുപരി മറ്റൊരു അജണ്ടയുമില്ല. മാത്രമല്ല, രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും കുറിച്ച് കോണ്‍ഗ്രസ് ഒട്ടും ശ്രദ്ധിക്കുന്നുമില്ല.

പാര്‍ലമെന്റും പ്രധാനമന്ത്രിയും അല്ലാതെ മറ്റൊന്നും രാജ്യത്ത് വില്‍ക്കാനില്ലെന്നും ദേശീയ സ്വത്തുക്കള്‍ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്ക് വിറ്റഴിച്ചതായും എം കെ ഫൈസി കുറ്റപ്പെടുത്തി. വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സീനിയര്‍ ഭാരവാഹികളായ യാസ്മിന്‍ ഫറൂഖി, അഫ്ഷാന്‍ അസീസ്, മെഹ്‌റുന്നിസ ഖാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എസ്ഡിപിഐയില്‍ അംഗത്വമെടുത്ത ജാട്ട് മഹാസഭയുടെ മുന്‍ മുതിര്‍ന്ന നേതാവും പ്രമുഖ കുമാവത്ത് നേതാവുമായ ഓം പ്രകാശ് കുമാവത്ത്, രാം ഗോപാല്‍ സുമന്‍ എന്നിവരെ എം കെ ഫൈസി, മുഹമ്മദ് ഷെഫി എന്നിവര്‍ ഹാരമണിയിച്ച് സ്വീകരിച്ചു.

Next Story

RELATED STORIES

Share it