- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പ്രതികളെ ഏത്തമിടീപ്പിച്ചു, നടുറോഡില്‍ മാപ്പ് പറയിപ്പിച്ച് പോലിസ്; കൈയടിച്ച് നാട്ടുകാര്‍(വീഡിയോ)
ഇന്‍ഡോര്‍: സ്ഥിരം ശല്യക്കാരായ പ്രതികളെന്ന് ആരോപിച്ച് യുവാക്കളെ നാട്ടുകാരുടെ മുന്നില്‍ കൊണ്ടുവന്ന് പോലിസ് ഏത്തമിടീപ്പിക്കുകയും നടുറോഡില്‍ മുട്ടുകുത്തിച്ച് മാപ്പ് പറയിപ്പിക്കുകയും ചെയ്തു. ഇതു കണ്ടുനിന്ന നാട്ടുകാര്‍ കൈയടിക്കുകയും ചെയ്തു. മധ്യപ്രദേശ് ഇന്‍ഡോറിനു സമീപം ദ്വാരകാപുരിയിലാണ് പോലിസിന്റെ പ്രാകൃത ശിക്ഷാരീതി. വാര്‍ത്താ ഏജന്‍സിസായ എഎന്‍ഐയാണ് വീഡിയോദൃശ്യങ്ങള്‍ പുറത്തുവിത്. അജയ് താക്കൂര്‍, വിജയ് വിശ്വകര്‍മ് എന്നീ യുവാക്കളെയാണ് പോലിസ് പ്രാകൃത ശിക്ഷയ്ക്കു വിധേയരാക്കിയത്.
Two men were made to hold their ears and do sit-ups in Indore, for their alleged crime,The accused were asked to kneel down and apologise to the community. Police claim they are known criminals and they had tried to "stab" a local person some time ago @ndtvindia @ndtv pic.twitter.com/OV0991e0qM
— Anurag Dwary (@Anurag_Dwary) August 21, 2020
ഔദ്യോഗിക വേഷത്തില്‍ രണ്ട് പോലിസുകാരും ദൃശ്യത്തിലുണ്ട്. യുവാക്കളെ വിലങ്ങണിയിച്ചിരുന്നു. തുടര്‍ന്ന് നടുറോഡില്‍ ഏത്തമിടീപ്പിച്ചു. ഇതിനുശേഷം മുട്ടുകുത്തി ഇരുന്ന് റോഡിലേക്ക് തലതാഴ്ത്തി യുവാക്കളെ മാപ്പ് പറയിപ്പിക്കുകയാണ്. റോഡില്‍ മഴ പെയ്ത് വെളളം കെട്ടിനില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പിന്നിലായാണ് രണ്ടു പോലിസുകാര്‍ നില്‍ക്കുന്നത്. ഇതെല്ലാം കണ്ട് റോഡരികിലെ കെട്ടിടത്തിനു മുകളില്‍ നിന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ കൈയടിക്കുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. വീഡിയോ വൈറലായതോടെ പോലിസിനെതിരേ ചിലര്‍ വിമര്‍ശനവുമായും രംഗത്തെത്തിയിട്ടുണ്ട്.
Madhya Pradesh Cops Make 2 Men Hold Ears And Do Sit-Ups For Alleged Crime
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTഗസയില് 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല് ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTഅന്റാര്ട്ടിക്കയിലെ മഞ്ഞുമൂടിയ പാതയില് ദമ്പതികള് വഴിമാറാന്...
22 Dec 2024 4:44 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTഹൂത്തികളെ ആക്രമിക്കാന് പോയ സ്വന്തം യുദ്ധവിമാനം വെടിവച്ചിട്ട് യുഎസ്...
22 Dec 2024 5:11 AM GMT