- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം
ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിൽ 'ജയ് ശ്രീറാം' വിളിക്കാനാവശ്യപ്പെട്ട് മൂന്ന് മദ്‌റസാ വിദ്യാർത്ഥികൾക്ക് ആക്രമണം. ഹാഫിസ് സമീർ ഭഗത്, ഹാഫിസ് സുഹൈൽ ഭഗത്, ഹാഫിസ് സൽമാൻ ഗിതേലി എന്നിവരാണ് വ്യാഴാഴ്ച രാത്രി 11 മണിക്ക് ആക്രമണത്തിനിരയായത്. സംഭവത്തിൽ എഫ്.ഐ.ആർ തയ്യാറാക്കാൻ പോലിസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്. തലയ്ക്ക് ഗരുതുര പരിക്കേറ്റ മൂന്നു പേരും സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.
Three Indian Muslims Hafiz Sohel Bhagat , Hafiz Samir Bharat & Hafiz Salman Giteli attacked in Godhra, Gujarat on 1st Aug night. They were forced to chant Jai Shri Ram.
— Zia Nomani (@NomaniZia) August 1, 2019
Police is refusing to register FIR, saying 'Why did they go to a Hindu area at night to drink tea?' pic.twitter.com/wDHN9w1L6t
ഖുർആൻ മനഃപാഠ സ്ഥാപനത്തിലെ വിദ്യാർത്ഥികളായ മൂന്നുപേരും ഒരു ഹോട്ടലിൽ നിന്ന് ചായകുടിച്ച് പുറത്തിറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ കേസെടുക്കാൻ പോലിസ് തയ്യാറായില്ലെന്ന് മനുഷ്യാവകാശ പ്രവർത്തക ശബ്‌നം ഹാഷ്മി ആരോപിക്കുന്നു. 'രാത്രിയിൽ ചായ കുടിക്കാൻ ഹിന്ദു ഏരിയയിൽ എന്തിനു പോയി?' എന്ന് ചോദിച്ചു കൊണ്ടാണ് പോലിസ് എഫ്ഐആർ തയ്യാറാക്കാൻ വിസമ്മതിച്ചതെന്ന് സിയ നൊമാനി എന്നയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Hafiz samir Bhagat, hafiz sohel Bhagat, hafiz salman Giteli attacked in Godhra at 11pm asked to chant jai shree ram. Head injuries. Police refusing to file FIR. They in civil hospital. @SP_Panchmahal@GujaratPolice @CollectorGodhra @arjunmodhwadia @ahmedpatel@devdesai_ pic.twitter.com/pvrP0bWL4l
— Shabnam Hashmi (@ShabnamHashmi) August 1, 2019
ഇതിനോടകം രാജ്യത്തെ വിവിധ മേഖലകളിൽ ജയ് ശ്രീ റാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‌ലിംകൾക്കെതിരെ ഇരുപത്താറോളം ആക്രമണ സംഭവങ്ങൾ റിപോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം വർദ്ധിച്ചു വരുന്ന ഹിന്ദുത്വ ആക്രമണങ്ങളിൽ സുപ്രിം കോടതി ഇടപെട്ടിട്ടും, അക്രമങ്ങൾക്കെതിരെ യാതൊരുവിധത്തിലുള്ള നീക്കങ്ങളും സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നതിൻറെ തെളിവാണ് ഗോധ്ര സംഭവം വ്യക്തമാക്കുന്നത്.
RELATED STORIES
എസ് ഡി പി ഐ പ്രവര്‍ത്തകരെ മഹല്ലില്‍ നിന്ന് പുറത്താക്കിയതിനെതിരെ വഖഫ്...
8 Jan 2025 5:16 PM GMTമോട്ടോര്‍ വാഹന വകുപ്പ് ഓഫിസ് പൊതുസേവന സമയം കുറയ്ക്കുന്നത് ജനങ്ങളോടുള്ള ...
4 Jan 2025 5:44 PM GMTക്രിസ്മസ് ചോദ്യക്കടലാസ് ചോര്‍ച്ച; എംഎസ് സൊല്യൂഷന്‍സ് ഉടമയുടെ ബാങ്ക്...
2 Jan 2025 8:26 AM GMTകേരളം മിനി പാകിസ്താനാണെന്ന് നിതേഷ് റാണെ പറഞ്ഞത് അക്ഷരം പ്രതി ശരി:...
2 Jan 2025 5:50 AM GMTപൂനെയില്‍ നിന്നു കാണാതായ മലയാളി സൈനികനെ കണ്ടെത്തി
1 Jan 2025 5:27 AM GMTമാധ്യമം പത്രത്തിനെതിരായ കേസില്‍ തിരിച്ചടി; പോലിസ് നടപടി തടഞ്ഞ്...
31 Dec 2024 7:49 AM GMT