Sub Lead

ഒമ്പതുകാരിയെ പീഡിപ്പിച്ച മദ്‌റസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്

ഒമ്പതുകാരിയെ പീഡിപ്പിച്ച മദ്‌റസ അധ്യാപകന് 26 വര്‍ഷം കഠിനതടവ്
X

പാലക്കാട്: ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്‌റസ അധ്യാപകന്‍ മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫി(36)ന് 26 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്നരവര്‍ഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം.

2018 ജൂലൈമുതല്‍ 2019 മാര്‍ച്ചുവരെയുള്ള കാലയളവിലാണ് ഇയാള്‍ നാലാംക്ലാസ് മദ്രസ വിദ്യാര്‍ഥിനിയെ പ്രതി പീഡിപ്പിച്ചത്.

Next Story

RELATED STORIES

Share it