Sub Lead

വാരാന്ത്യങ്ങളില്‍ ലോക്ക് ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ; നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

ഇന്നലെ അരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്.

വാരാന്ത്യങ്ങളില്‍ ലോക്ക് ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ; നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര
X

മുംബൈ: കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മഹാരാഷ്ട്ര. സംസ്ഥാനത്തൊട്ടാകെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തില്‍ തീരുമാനിച്ചു. കൂടാതെ വാരാന്ത്യങ്ങളില്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്തും

രാജ്യത്ത് മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. ഇന്നലെ അരലക്ഷത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനിച്ചത്. രാത്രി എട്ടു മുതല്‍ രാവിലെ ഏഴു വരെയാണ് നൈറ്റ് കര്‍ഫ്യൂ. അവശ്യ സേവനങ്ങള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കൂ. വാരാന്ത്യത്തില്‍ മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി റിപോര്‍ട്ടുകളുണ്ട്.

ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണം. നൈറ്റ് കര്‍ഫ്യൂ സമയത്ത് പാര്‍സല്‍ സര്‍വീസ് മാത്രമേ അനുവദിക്കൂവെന്ന് മന്ത്രി അസ്‌ലം ഷെയ്ക്ക് പറഞ്ഞു.

Next Story

RELATED STORIES

Share it