Sub Lead

സാകിര്‍നായികിനെ ലക്ഷ്യം വച്ച് വീണ്ടും ഭീകരവിരുദ്ധ സേന

ഐഎസ് പ്രവര്‍ത്തകരെന്നാരോപിച്ചു പിടിയിലാവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സാകിര്‍ നായികിന്റെ പ്രസംഗങ്ങളും സന്ദേശങ്ങളുമാണുള്ളത്. ഇവയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് പ്രതികള്‍ കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്തതെന്നു ഭീകരവിരുദ്ധ സേന സമര്‍പിച്ച കുറ്റപത്രത്തില്‍ പറയുന്നു

സാകിര്‍നായികിനെ ലക്ഷ്യം വച്ച് വീണ്ടും ഭീകരവിരുദ്ധ സേന
X

മുംബൈ: ഇസ്‌ലാമിക പ്രബോധകന്‍ സാകിര്‍ നായികിന്റെ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍കൊണ്ടാണ് ഐഎസ് പോലുള്ള സംഘടനകളിലേക്കു യുവാക്കള്‍ ആകൃഷ്ടരാവുന്നതെന്ന് മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്). ഐഎസ് പ്രവര്‍ത്തകരെന്നാരോപിച്ചു പിടികൂടിയവര്‍ക്കെതിരേ സമര്‍പിച്ച കുറ്റപത്രത്തിലാണ് ഭീകരവിരുദ്ധ സേന ഇക്കാര്യം പറയുന്നത്. 400 വര്‍ഷം പഴക്കമുള്ള ശ്രീ മുംബരേശ്വര്‍ ക്ഷേത്രത്തിലെ പ്രസാദത്തില്‍ വിഷം കലര്‍ത്താന്‍ പദ്ധതിയിട്ടെന്നാരോപിച്ച് ഇക്കഴിഞ്ഞ ജനുവരിയില്‍ പിടികൂടിയവര്‍ക്കെതിരായ കുറ്റപത്രം ഈ മാസം ആദ്യമാണ് എടിഎസ് മുംബൈ കോടതിയില്‍ സമര്‍പിച്ചത്.

പിടിയിലാവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സാകിര്‍ നായികിന്റെ പ്രസംഗങ്ങളും സന്ദേശങ്ങളുമാണുള്ളത്. പ്രതികള്‍ നിരന്തരം ഇത്തരം പ്രസംഗങ്ങള്‍ കേട്ടിരുന്നു. ഇവയില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് കൂട്ടക്കൊലകള്‍ ആസൂത്രണം ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങളടക്കം സംഘടിപ്പിക്കാന്‍ പ്രതികള്‍ കായിക പരിശീലനവും സ്‌ഫോടന പരീക്ഷണങ്ങളും സംഘടിപ്പിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സാക്കിര്‍ നായിക്കിനെതിരേ കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ നടപടി എടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമായിരുന്നു കേസെടുത്തിരുന്നത്. നിലവില്‍ മലേഷ്യയിലാണ് സാകിര്‍ നായിക് കഴിയുന്നത്.

Next Story

RELATED STORIES

Share it