Sub Lead

മാഹി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വ്യാജ ടിക്കറ്റ് വില്‍പ്പന ആരോപണം; യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: എസ്ഡിപിഐ

മാഹി ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ വ്യാജ ടിക്കറ്റ് വില്‍പ്പന ആരോപണം; യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം: എസ്ഡിപിഐ
X

അഴിയൂര്‍: മാഹി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വ്യാജ ടിക്കറ്റ് വില്‍പ്പന നടത്തി എന്നാരോപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജ ടിക്കറ്റ് വില്‍പ്പനയിലെ മുഖ്യസൂത്രധാരന്മാരായ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരെ കേസില്‍ നിന്ന് ഒഴിവാക്കി, കബളിപ്പിക്കപ്പെട്ട് ടിക്കറ്റ് എടുത്ത എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് അന്യായമാണ്. എസ്ഡിപിഐക്ക് ഒരു ബന്ധവുമില്ലാത്ത വിഷയത്തില്‍ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ സോഷ്യല്‍ മീഡിയകളില്‍ ചിലരുടെ പ്രചാരണരീതി കാണുമ്പോള്‍ തന്നെ ഗൂഢാലോചന വ്യക്തമാണ്.

കാലങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പ്രസ്ഥാനം എന്നുള്ള നിലയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ സത്യസന്ധത അഴിയൂരിലെ പ്രബുദ്ധ ജനതയ്ക്ക് ബോധ്യമുള്ളതാണ്. ആശയത്തെ ആശയം കൊണ്ട് നേരിടേണ്ടതിന് പകരം ഇത്തരം ഒളിയജണ്ടകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണം. എസ്ഡിപിഐയുടെ രാഷ്ട്രീയ എതിരാളികളുടെ പകപോക്കലിന് കൂട്ടുനില്‍ക്കാതെ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയാണ് മാഹി പോലിസ് ചെയ്യേണ്ടത്. പാര്‍ട്ടിക്കെതിരെ ദുഷ്പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും എസ്ഡിപിഐ അഴിയൂര്‍ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിയോജക മണ്ഡലം ജോ സെക്രട്ടറി അന്‍സാര്‍ യാസര്‍, നിയോജക മണ്ഡലം കമ്മിറ്റി അംഗം സബാദ് അഴിയൂര്‍, പഞ്ചായത്ത് ജോ. സെക്രട്ടറി സമ്രം എബി, പഞ്ചായത്ത് കമ്മിറ്റി അംഗം നസീര്‍ കൂടാളി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മനാഫ് എം സ്വാഗതവും പഞ്ചായത്ത് ട്രഷറര്‍ സാഹിര്‍ പുനത്തില്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it