Sub Lead

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ തിരിച്ചെത്തി

കാസര്‍കോട് സ്വദേശി പ്രജിത്തും മലപ്പുറം സ്വദേശി കെ കെ അജ്മലുമാണ് ഇന്നു പുലര്‍ച്ചെയോടെ സ്വദേശത്തെത്തിയത്.

ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികള്‍ തിരിച്ചെത്തി
X

മലപ്പുറം: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍നിന്ന് ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പല്‍ ഗ്രേസ് 1 ലെ ജീവനക്കാരായിരുന്ന രണ്ട് മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. കാസര്‍കോട് സ്വദേശി പ്രജിത്തും മലപ്പുറം സ്വദേശി കെ കെ അജ്മലുമാണ് ഇന്നു പുലര്‍ച്ചെയോടെ സ്വദേശത്തെത്തിയത്.

ഗ്രേസ് വണ്ണിലെ ജൂനിയര്‍ ഓഫിസറായിരുന്ന അജ്മല്‍ കപ്പലില്‍ നിന്ന് മോചിതനായ ശേഷം ഇന്നലെ ദുബയിലെത്തുകയും അവിടെനിന്ന് ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ശേഷം നാട്ടിലേക്ക് തിരിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അജ്മല്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ജിബ്രാള്‍ട്ടര്‍ സുപ്രിംകോടതി ഉത്തരവിനെതുടര്‍ന്ന് ആഗസ്ത് 19നാണ് കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരംവിട്ടത്.

യൂറോപ്യന്‍ യൂനിയന്‍ ഉപരോധം നിലനില്‍ക്കെ അതു ലംഘിച്ച് സിറിയയിലേക്ക് എണ്ണകടത്തുന്നുവെന്നാരോപിച്ചാണ് ഇറാനിയന്‍ കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത്. ഇറാനെതിരായ യുഎസ് ഉപരോധം യൂറോപ്യന്‍ യൂനിയന് ബാധകമല്ലെന്ന് ജിബ്രാള്‍ട്ടര്‍ വ്യക്തമാക്കിയതോടെയാണ് കപ്പല്‍ വിട്ടയച്ചത്.

അതേസമയം, ഇറാനിയന്‍ കപ്പല്‍ പിടിച്ചെടുത്തതിനു പ്രതികാരമായി ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കര്‍ സ്റ്റെനാ ഇംപെരോയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ മോചനം അനിശ്ചിതമായി തുടരുകയാണ്. ഇവര്‍ സുരക്ഷിതാരാണെന്ന് കുടുംബാംഗങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. കപ്പല്‍ ഉടന്‍ മോചിപ്പിക്കുമെന്നാണ് ഇറാന്‍ പറയുന്നത്.

Next Story

RELATED STORIES

Share it