Sub Lead

കോണ്‍ഗ്രസ് 'വാല്‍' ഒഴിവാക്കി മമത; ഇനി വെറും തൃണമൂല്‍

കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി വേര്‍പിരിഞ്ഞതിന്റെ 21ാം വാര്‍ഷികത്തിലാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പേരില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത്.

കോണ്‍ഗ്രസ് വാല്‍ ഒഴിവാക്കി മമത;  ഇനി വെറും തൃണമൂല്‍
X

കൊല്‍ക്കത്ത: പേരില്‍നിന്നും കോണ്‍ഗ്രസ് എന്ന 'വാല്‍' ഒഴിവാക്കി മമത ബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസും.കോണ്‍ഗ്രസില്‍നിന്ന് ഔദ്യോഗികമായി വേര്‍പിരിഞ്ഞതിന്റെ 21ാം വാര്‍ഷികത്തിലാണ് മമത ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ പേരില്‍നിന്ന് കോണ്‍ഗ്രസിനെ ഒഴിവാക്കുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ലോഗോയിലും കോണ്‍ഗ്രസ് എന്നുള്ള പേര് ഒഴിവാകും. ഇനി പേര് വെറും തൃണമൂല്‍ എന്ന് മാത്രമാവും.പരിഷ്‌ക്കരിക്കപ്പെട്ട പുതിയ ലോഗോയും തൃണമൂല്‍ തയാറാക്കിയിട്ടുണ്ട്. നീല പശ്ചാത്തലത്തില്‍ പച്ച നിറത്തില്‍ തൃണമൂല്‍ എന്നാണു പുതിയ ലോഗോയില്‍ കാണുന്നത്. രണ്ട് പൂക്കളുടെ ചിത്രവും ലോഗോയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരാഴ്ചയ്ക്കകം പുതിയ ലോഗോ പാര്‍ട്ടി പരസ്യമാക്കും. പാര്‍ട്ടി ലോഗോയിലും പോസ്റ്ററിലുമെല്ലാം ഈ ലോഗോ തന്നെ ഉപയോഗിക്കുമെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പഴയ പേരില്‍ മാറ്റം വരില്ല. 21 വര്‍ഷത്തിനു ശേഷം മാറ്റത്തിന്റെ സമയം എത്തിയെന്ന് മുതിര്‍ന്ന തൃണമൂല്‍ നേതാവ് പറഞ്ഞു.

പാര്‍ട്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പേജുകള്‍, മുഖ്യമന്ത്രി, മരുമകന്‍ അഭിഷേക് ബാനര്‍ജി, രാജ്യസഭാ എംപി ഡെറക് ഒബ്രിയാന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലും പുതിയ ലോഗോ ഇടംപിടിച്ചിട്ടുണ്ട്.98ലാണ് മമത ബാനര്‍ജി കോണ്‍ഗ്രസുമായുള്ള സഖ്യം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാപിക്കുന്നത്.

Next Story

RELATED STORIES

Share it