Sub Lead

സിഎഎ പ്രതിഷേധം: ഫിറോസാബാദില്‍ വെടിയേറ്റ യുവാവ് കൊല്ലപ്പെട്ടു

സിഎഎ പ്രതിഷേധം: ഫിറോസാബാദില്‍ വെടിയേറ്റ യുവാവ് കൊല്ലപ്പെട്ടു
X

ഫിറോസാബാദ്(യുപി): പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധിച്ചവര്‍ക്കു നേരെയുണ്ടായ വെടിവയ്പില്‍ പരിക്കേറ്റ യുവാവ് കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ റസൂല്‍പൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മസ്‌റുര്‍ഗഞ്ച് പ്രദേശവാസിയായ മുഹമ്മദ് അബ്‌റാര്‍(26) ആണ് മരിച്ചത്. ഇതോടെ ഫിറോസാബാദില്‍ മാത്രം പോലിസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടെയാണ് മുഹമ്മദ് അബ്‌റാറിനു വെടിയേറ്റത്. ദിവസ വേതന തൊഴിലാളിയായ മുഹമ്മദ് അബ്‌റാറിനെ ജനുവരി 10ന് ഡല്‍ഹിയിലെ

ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിരുന്നുവെന്നും ഞായറാഴ്ചയാണ് അദ്ദേഹം മരിച്ചതെന്നും പോലിസ് സൂപ്രണ്ട് പ്രബാല്‍ പ്രതാപ് സിങ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം പരിശോധനാ റിപോര്‍ട്ട് ലഭിച്ച ശേഷം മരണകാരണം വ്യക്തമാവുമെന്നും പോലിസ് പറഞ്ഞു. ഫിറോസാബാദിലെ ദക്ഷിണ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കു ശേഷമാണ് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം ം ആരംഭിച്ചത്. പ്രതിഷേധ പ്രകടനം റസൂല്‍പൂര്‍ പോലിസ് സ്‌റ്റേഷനു സമീപം നൈനി ക്രോസിങില്‍ എത്തിയപ്പോഴാണ് അബ്‌റാറിന് വെടിയേറ്റത്. കൂലിപ്പണി കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനിടെയാണ് അബ്‌റാറിനു വെടിയേറ്റതെന്ന് കുടുംബം ആരോപിച്ചിരുന്നു.




Next Story

RELATED STORIES

Share it