Sub Lead

'ഫലസ്തീനെ സ്വതന്ത്രമാക്കണ'മെന്ന് മുദ്രാവാക്യം വിളിച്ച് തീകൊളുത്തിയ യുഎസ് സൈനികന്‍ മരണപ്പെട്ടു(വീഡിയോ)

ഫലസ്തീനെ സ്വതന്ത്രമാക്കണമെന്ന് മുദ്രാവാക്യം വിളിച്ച് തീകൊളുത്തിയ യുഎസ് സൈനികന്‍ മരണപ്പെട്ടു(വീഡിയോ)
X

വാഷിങ്ടണ്‍: ഇസ്രായേല്‍ എംബസിക്കുമുന്നില്‍ വച്ച് 'ഫലസ്തീനെ സ്വതന്ത്രമാക്കണ'മെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച ശേഷം സ്വയം തീകൊളുത്തിയ യുഎസ് സൈനികന്‍ മരണപ്പെട്ടു. യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍ ആരോണ്‍ ബുഷ്‌നെല്‍(25) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിക്ക് മുന്നിലായിരുന്നു സ്വയം തീകൊളുത്തിയുള്ള പ്രതിഷേധം. സൈനിക യൂനിഫോമിലെത്തിയ ആരോണ്‍

A US Air Force soldier lights himself up on fire to protest Israel. What an idiot pic.twitter.com/U2d31wPhRA

'ഈ വംശഹത്യയില്‍ എനിക്ക് പങ്കില്ല, ഞാന്‍ പങ്കാളിയാവുകയുമില്ല' എന്ന് പറഞ്ഞ ശേഷം പെട്രോള്‍ ദേഹത്തേക്കൊഴിച്ച് ലൈറ്റര്‍ കൊണ്ട് തീകൊളുത്തുകയായിരുന്നു. ശരീരമാസകലം തീപടരുമ്പോഴും 'ഫലസ്തീനെ സ്വതന്ത്രമാക്കുക' എന്ന് ആരോണ്‍ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമങ്ങള്‍ റിവോര്‍ട്ട് ചെയ്തു. ഫലസ്തീനികള്‍ക്കെതിരേ തുടരുന്ന വംശഹത്യയ്‌ക്കെതിരേ വലിയ പ്രതിഷേധത്തിനിറങ്ങുന്നുവെന്ന് മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ച ശേഷമാണ് ആരോണ്‍ ബുഷ്‌നെല്‍ തീകൊളുത്തിയതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. തീകൊളുത്തുന്ന ദൃശ്യങ്ങള്‍ സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 12.58 ഓടെയാണ് സംഭവം. സ്ഥലത്തെത്തിയ യുഎസ് സീക്രട്ട് സര്‍വീസ് അംഗങ്ങള്‍ തീയണച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഗസയില്‍ ഇസ്രായേല്‍ തുടരുന്ന വംശഹത്യയ്‌ക്കെതിരേ അമേരിക്കയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it