Sub Lead

ജനവാസ കേന്ദ്രത്തില്‍ കാട്ടാന വൃദ്ധനെ ചവിട്ടിക്കൊന്നു; മേഖലയില്‍ 144 പ്രഖ്യാപിച്ചു

ജനവാസ കേന്ദ്രത്തില്‍ കാട്ടാന വൃദ്ധനെ ചവിട്ടിക്കൊന്നു; മേഖലയില്‍ 144 പ്രഖ്യാപിച്ചു
X
മാനന്തവാടി: മാനന്തവാടി കല്‍പ്പറ്റ പ്രധാന പാതയ്ക്കടുത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തില്‍ വൃദ്ധന്‍ മരിച്ചു. പനമരം ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(65) നാണ് മരിച്ചത്. ഇന്ന് രാവിലെ പാല്‍ വില്‍പ്പനയ്ക്കായി പോയി തിരിച്ചുവീട്ടിലേക്ക് വരുന്ന വഴി കാപ്പുംചാലില്‍ വച്ചാണ് രാഘവന് നേരെ ആനയുടെ ആക്രമണം ഉണ്ടായത്. പേടിച്ച് ഓടിയ ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു. ആനയെ തുരത്തിയതിന് ശേഷമാണ് രാഘവനെ നാട്ടുകാര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ചത്. ആനയെ തുരത്തുന്നതിനിടെ ആറ് വനപാലകര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം പോലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവന്‍. ആനയെ മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിലാണ് വനപാലകര്‍. അതേസമയം, ആനക്കൂട്ടം ഇറങ്ങിയതിനെത്തുടര്‍ന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ആനക്കൂട്ടം തിരിച്ചുവരുമെന്നതിനെത്തുടര്‍ന്നാണ് 144 പ്രഖ്യാപിച്ചത്.
Next Story

RELATED STORIES

Share it