Sub Lead

യുപി: പള്ളിയില്‍ ഖുര്‍ആന്‍ ഓതുകയായിരുന്ന മധ്യവയസ്‌കനെ വെടിവച്ച് കൊന്നു

55കാരനായ കംറുസ്സമയാണ് കൊല്ലപ്പെട്ടത്. സുബ്ഹി ബാങ്കിനു ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന ഇദ്ദേഹത്തിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അഡീഷണല്‍ പോലിസ് സൂപ്രണ്ട് (എസ്പി) സുരേഷ് ചന്ദ് റാവത്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

യുപി: പള്ളിയില്‍ ഖുര്‍ആന്‍ ഓതുകയായിരുന്ന മധ്യവയസ്‌കനെ വെടിവച്ച് കൊന്നു
X

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗറിലെ ഒരു ഗ്രാമത്തില്‍ മസ്ജിദില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കുന്നതിനിടെ മധ്യവയസ്‌കനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു. 55കാരനായ കംറുസ്സമയാണ് കൊല്ലപ്പെട്ടത്. സുബ്ഹി ബാങ്കിനു ശേഷം ഖുര്‍ആന്‍ പാരായണം ചെയ്യുകയായിരുന്ന ഇദ്ദേഹത്തിനു നേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് അഡീഷണല്‍ പോലിസ് സൂപ്രണ്ട് (എസ്പി) സുരേഷ് ചന്ദ് റാവത്ത് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നു പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം.

പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.കേസില്‍ സുപ്രധാന തെളിവുകള്‍ ലഭിച്ചതായി പോലിസ് അവകാശപ്പെട്ടു. കുറ്റവാളിയെ ഉടന്‍ പിടികൂടുമെന്ന് അഡീഷണല്‍ പോലിസ് സൂപ്രണ്ട് പറഞ്ഞു. ചോദ്യം ചെയ്യാനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് ഉമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്യുന്നു.

Next Story

RELATED STORIES

Share it