Sub Lead

ബസില്‍ വച്ച് മൂട്ടകടിയേറ്റ യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ബസില്‍ വച്ച് മൂട്ടകടിയേറ്റ യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
X

മംഗളൂരു: ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൂട്ടയുടെ കടിയേറ്റ യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. ദക്ഷിണ കന്നഡ പാവൂര്‍ സ്വദേശിനി ദീപിക സുവര്‍ണയക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധിച്ചത്. ബസ് ഉടമയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഉപയോഗിച്ച ആപ്പായ റെഡ് ബസ് ആപ്പും ചേര്‍ന്നാണ് നഷ്ടപരിഹാരം നല്‍കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയില്‍ മത്സരിക്കാനാണ് ദീപികയും ഭര്‍ത്താവ് ശോഭരാജും റെഡ് ബസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത് മംഗളൂരുവില്‍നിന്ന് ബംഗളൂരുവിലേക്ക് സീ ബേര്‍ഡ് എന്ന സ്വകാര്യ ബസില്‍ യാത്ര ചെയ്തത്. യാത്രയ്ക്കിടെ ഉറങ്ങുമ്പോള്‍ സീറ്റില്‍നിന്ന് മൂട്ടയുടെ കടിയേറ്റു. തുടര്‍ന്ന് ബസ് ജീവനക്കാരനോട് പരാതി പറഞ്ഞു. ഇത് സാധാരണ സംഭവമാണെന്നും ഒന്നും ചെയ്യാനാല്ലെന്നും ജീവനക്കാര്‍ മറുപടി നല്‍കി. തുടര്‍ന്നാണ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്.

മൂട്ടകടി മൂലമുണ്ടായ അസ്വസ്ഥത റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചെന്നും പ്രതിഫലം കുറയാന്‍ ഇടയാക്കിയെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത്. ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ കോടതി ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപയാണ് നല്‍കേണ്ടത്.

Next Story

RELATED STORIES

Share it