- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മനോരമ വധം: പ്രതിയെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കും
ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലിസ് നിഗമനം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും.

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തുകൊണ്ടുപോയി പോലിസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പോലിസ് കസ്റ്റഡയില്‍ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലിസ് നിഗമനം. ഒപ്പമുണ്ടായിരുന്നവര്‍ക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കും. മെഡിക്കല്‍ കോളജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക.
കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പോലിസിന് മുന്നിലുള്ളത് രണ്ട് പ്രധാന പ്രശ്‌നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകരമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടില്‍ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിന്‍കര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലില്‍ കല്ല് ചേര്‍ത്ത് വെച്ച് കെട്ടി.
പിന്നീടാണ് മനോരമയുടെ മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവര്‍ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയില്‍ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാല്‍ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞു. ചെന്നൈ ആര്‍പിഎഫാണ് കൊലപാതകത്തിന് ശേഷം ട്രെയിന്‍ മാര്‍ഗം കേരളം വിട്ട പ്രതിയെ റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് പിടികൂടിയത്.
RELATED STORIES
ലോറിയില് ടൂറിസ്റ്റ് ബസ് ഇടിച്ച് 29 പേര്ക്ക് പരിക്ക്
10 May 2025 3:47 AM GMTറഫയിലെ പതിയിരുന്നാക്രമണത്തിന്റെ ദൃശ്യം പുറത്തുവിട്ട് ഹമാസ് (വീഡിയോ)
10 May 2025 3:41 AM GMTബെന് ഗുരിയോണ് വിമാനത്താവളം വീണ്ടും ആക്രമിച്ച് ഹൂത്തികള്
10 May 2025 2:58 AM GMTപാകിസ്താന്റെ ഷെല്ലാക്രമണത്തില് മുതിര്ന്ന സര്ക്കാര് ഉദ്യോഗസ്ഥന്...
10 May 2025 2:32 AM GMTബാരാബങ്കിയിലെ സയ്യിദ് സലാര് ഷാഹു ഗാസി മേളയ്ക്കും അനുമതിയില്ല
10 May 2025 2:11 AM GMTസൈനികര്ക്കായി പ്രത്യേക പ്രാര്ത്ഥന നടത്തി ദര്ഗ
10 May 2025 1:53 AM GMT