Sub Lead

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 20 മാവോവാദികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ കേന്ദ്രസമിതി അംഗവും

ഛത്തീസ്ഗഡില്‍ ഏറ്റുമുട്ടല്‍; 20 മാവോവാദികള്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ കേന്ദ്രസമിതി അംഗവും
X

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കേന്ദ്ര-സംസ്ഥാന പോലിസ് സേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 20 മാവോവാദികള്‍ കൊല്ലപ്പെട്ടു. മാവോവാദികളുടെ കേന്ദ്രസമിതി അംഗമായ ചലപതി എന്ന റാമും ഗരിയാബന്ദ് പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലിസ് അറിയിച്ചു. ചലപതിയെ പിടികൂടാന്‍ ഉതകുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഡ് പോലിസിലെ ഡിആര്‍ജി, കേന്ദ്ര പോലിസ് സേനയായ സിആര്‍പിഎഫ്, കോബ്ര, എസ്ഒജി കമാന്‍ഡോ തുടങ്ങിയ വിവിധ വിഭാഗങ്ങളാണ് സര്‍ക്കാരിന് വേണ്ടി ഓപ്പറേഷനില്‍ പങ്കെടുത്തത്.

ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ ചലപതി ഛത്തീസ്ഗഡിലെ ബസ്തര്‍ ജില്ലയിലെ അബുജുമാഡ് പ്രദേശം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെ ഛത്തീസ്ഗഡ്-ഒഡീഷ അതിര്‍ത്തിയിലേക്ക് പ്രവര്‍ത്തനം മാറ്റുകയുമുണ്ടായി. കേന്ദ്രസമിതി അംഗമായതിനാല്‍ എട്ടു മുതല്‍ പത്തുവരെ അംഗരക്ഷകര്‍ ഇയാള്‍ക്കുണ്ടാവണം. പ്രദേശത്ത് കനത്ത ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. മാവോവാദികള്‍ക്ക് കനത്തപ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും മാവോവാദികളെ ഉടനെ തുടച്ചുനീക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.

Next Story

RELATED STORIES

Share it