Sub Lead

മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്‌വിദേശകാര്യമന്ത്രി

മസൂദ് അസ്ഹര്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം അസുഖബാധിതനാണ് മസൂദ് അസ്ഹറെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

മസൂദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ച് പാക്‌വിദേശകാര്യമന്ത്രി
X

ന്യൂഡല്‍ഹി: ജയ്‌ശെ മുഹമ്മദ് നേതാവ് മസൂദ് അസഹര്‍ പാകിസ്താനിലുണ്ടെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സ്ഥിരീകരിച്ചു. മസൂദ് അസ്ഹര്‍ പാകിസ്താന്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നതിന്റെ ആദ്യ ഔദ്യോഗിക സ്ഥിരീകരണമാണിത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം അസുഖബാധിതനാണ് മസൂദ് അസ്ഹറെന്ന് സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഷാ മഹ്മൂദ് ഖുറേഷി പറഞ്ഞു.

പിന്നെ എന്ത് കൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാത്തതെന്ന ചോദ്യത്തിന്, ആവശ്യമായ തെളിവുകള്‍ ലഭിക്കാതെ നിയമനടപടി സ്വീകരിക്കാനാവില്ലെന്നായിരുന്നു ഖുറേഷിയുടെ മറുപടി. പാകിസ്താന്‍ കോടതിക്ക് സ്വീകാര്യമായ രീതിയിലുള്ള തെളിവുകള്‍ ഇന്ത്യകൈമാറിയാല്‍ അതനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടുപോവും. എങ്കില്‍ മാത്രമേ മസൂദ് അസ്ഹറിനെതിരായ നടപടി ജനങ്ങളെയും പാകിസ്താനിലെ സ്വതന്ത്ര ജുഡീഷ്യറിയെയും ബോധ്യപ്പെടുത്താനാവൂ- മന്ത്രി പറഞ്ഞു.

ഇന്ത്യയിലെ പുല്‍വാമയില്‍ 40 സൈനികര്‍ കൊല്ലപ്പട്ടതിന് പിന്നില്‍ ജയ്‌ശെ മുഹമ്മദാണെന്നാണ് ആരോപണം.

Next Story

RELATED STORIES

Share it