Sub Lead

കണ്ണൂര്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി; ഭാരവാഹിത്വം ഒഴിഞ്ഞ് നേതാക്കള്‍

എന്‍എം കോളജുമായി ബന്ധപ്പെട്ട് ഏറെ നാളായി ലീഗില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്.

കണ്ണൂര്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി; ഭാരവാഹിത്വം ഒഴിഞ്ഞ് നേതാക്കള്‍
X

കണ്ണൂര്‍: കണ്ണൂര്‍ മുസ്‌ലിം ലീഗില്‍ കൂട്ടരാജി. കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുല്ല അടക്കം ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെച്ചു. കല്ലിക്കണ്ടി എൻഎഎം കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് രാജിക്ക് കാരണം. രാജിക്കത്ത് സംസ്ഥാന നേതൃത്വത്തിന് കൈമാറി.

എൻഎഎം കോളജുമായി ബന്ധപ്പെട്ട് ഏറെ നാളായി ലീഗില്‍ വിഭാഗീയത നിലനില്‍ക്കുന്നുണ്ട്. ഇത് പരിഹരിക്കാന്‍ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് രാജി.

നിലവില്‍ പികെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ കണ്ണൂരിലുണ്ട്. രാജിവെച്ച നേതാക്കളുമായി ഇവര്‍ നേരിട്ട് ചര്‍ച്ച നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it