Sub Lead

ബെംഗളൂരുവിലെ ഡിപ്പോയില്‍ വന്‍ തീപിടിത്തം; 18 ബസുകള്‍ കത്തിനശിച്ചു

ബെംഗളൂരുവിലെ ഡിപ്പോയില്‍ വന്‍ തീപിടിത്തം; 18 ബസുകള്‍ കത്തിനശിച്ചു
X

ബെംഗളൂരു: ബെംഗളൂരുവിലെ വീര്‍ഭദ്ര നഗറിന് സമീപം സ്വകാര്യ ബസ് ഡിപ്പോയില്‍ വന്‍ തീപിടിത്തം. 18 ബസ്സുകള്‍ കത്തിനശിച്ചു. ഇന്ന് ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. ഡിപ്പോയില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസുകളാണ് കത്തിനശിച്ചതെന്ന് ഫയര്‍ സര്‍വീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗുരുലിംഗയ്യ പറഞ്ഞു. 10 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും ശ്രമിച്ചു. ആളപായമോ പരിക്കോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഷോര്‍ട്ട് സര്‍ക്യൂട്ടാകാം കാരണമെന്ന് സംശയിക്കുന്നു. ബസ് ഡിപ്പോയ്ക്ക് സമീപമാണ് ഗാരേജ് സ്ഥിതി ചെയ്യുന്നത്.


Next Story

RELATED STORIES

Share it