Sub Lead

കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി-കോണ്‍ഗ്രസ് മാസ്റ്റര്‍ പ്ലാനെന്ന് മന്ത്രി റിയാസ്

കേരള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി-കോണ്‍ഗ്രസ് മാസ്റ്റര്‍ പ്ലാനെന്ന് മന്ത്രി റിയാസ്
X

കോഴിക്കോട്: എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതുമുതല്‍ ബിജെപിയും കോണ്‍ഗ്രസിലെ ചിലരും ചേര്‍ന്ന് കേരളസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനു വേണ്ടി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയതായും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ ബദല്‍ ഉയര്‍ത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ആദ്യമായി തുടര്‍ പ്രതിപക്ഷമായ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ബിജെപിക്കൊപ്പം ചേരുകയാണ്. അവര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു. ബിജെപി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാന്‍ കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണ്. ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് ഒരു മാസ്റ്റര്‍ പ്ലാന്‍ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. അതിനാലാണ് എന്തിനെയും എതിര്‍ക്കുന്നത്. വികസന പ്രവര്‍ത്തനങ്ങളെയും ജനക്ഷേമ പ്രവര്‍ത്തങ്ങളെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാപ്പാക്കാനുള്ള നടപടികളെയും പ്രതിപക്ഷം ചാടിവീണു എതിര്‍ക്കുകയാണ്. എല്ലാവരും ഒരുമിച്ചു നില്‍ക്കേണ്ട ദുരന്ത സംഭവങ്ങളെപോലും രാഷ്ട്രീയവല്‍ക്കരിക്കുന്നു. ഇതെല്ലം ജനങ്ങള്‍ കൃത്യമായി മനസിലാക്കുന്നുണ്ടെന്നും റിയാസ് പറഞ്ഞു. ഇടതുപക്ഷ ബദലിനെ കേന്ദ്രസര്‍ക്കാരും ബിജെപി ദേശീയ നേതൃത്വവും ഭയക്കുന്നു. ഇടതുപക്ഷം രാജ്യത്താകെ പടര്‍ന്നു പന്തലിച്ചു നില്‍ക്കുകയല്ലെങ്കില്‍പോലും കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന ബദല്‍ നയങ്ങള്‍ എന്താണെന്ന് രാജ്യത്തെ ബോധ്യപ്പെടുത്തിയാല്‍ അത് ബിജെപിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ പോലും ബിജെപിക്ക് എതിരാക്കുമെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.

Next Story

RELATED STORIES

Share it