Sub Lead

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണ അഴിമതിക്കേസ്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി അറസ്റ്റില്‍

കേസില്‍ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മാണ അഴിമതിക്കേസ്: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായി അറസ്റ്റില്‍
X

കണ്ണൂര്‍: മട്ടന്നൂര്‍ ജുമാ മസ്ജിദ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്ന കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുര്‍റഹ്മാന്‍ കല്ലായിയെ പോലിസ് അറസ്റ്റ് ചെയ്തു. ഏഴു മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് മട്ടന്നൂര്‍ പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ പ്രതികളായ മറ്റു രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

മൂന്നു പേരെയും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മട്ടന്നൂര്‍ മഹല്ല് ജുമാ മസ്ജിദ് നിര്‍മാണത്തിലും ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണത്തിലും ഷോപ്പുകള്‍ വാടകക്ക് നല്‍കുമ്പോള്‍ വാങ്ങിയ ഡെപ്പോസിറ്റിലും അഞ്ചു കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. പള്ളി കമ്മിറ്റി ഭാരവാഹിയായിരുന്നയാള്‍ തന്നെയാണ് പരാതി നല്‍കിയത്. വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെയും ടെണ്ടര്‍ നടപടികളില്ലാതെയുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പരാതി. അഴിമതി നടത്താന്‍ വേണ്ടിയാണ് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നിര്‍മാണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങളെല്ലാം അന്നത്തെ പള്ളി കമ്മിറ്റി ഭാരവാഹികളും അബ്്ദുര്‍റഹ്മാന്‍ കല്ലായിയും നിഷേധിച്ചിരുന്നു.

Next Story

RELATED STORIES

Share it