- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അനാഥ കുരുന്നുകള്‍ സ്വരൂപിച്ച ഹുണ്ടിക വീട്ടില്‍ എത്തിച്ച് തന്നു; ഇതാണ് ആ അപകടമെന്ന് മഅ്ദനി
ഇങ്ങനെയുള്ള അനാഥ മക്കളും മറ്റും അവരുടെ സമ്പാദ്യങ്ങളായ നാണയത്തുട്ടുകള്‍ സമര്‍പ്പിക്കുന്നത് വക്കീല്‍ ഫീസ് കൊടുത്തു നീതി തേടി എത്തുമ്പോഴാണ് യാതൊരു അടിസ്ഥാനവുമില്ലാതെ തങ്ങളുടെ മനസ്സില്‍ ക്ലാവ് പിടിച്ചിരിക്കുന്ന നിറത്തിനൊത്ത മുന്‍വിധികള്‍ പലരും കല്‍പ്പിക്കുന്നത്...
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ ഇളവ് തേടിയുള്ള ഹരജിയില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അപകടകാരിയെന്ന് വിശേഷിപ്പിച്ചതിനെതിരേ മറുപടിയുമായി അബ്ദുന്നാസിര്‍ മഅ്ദനി. അനാഥരായ മൂന്നു പെണ്‍കുട്ടികള്‍ മഅ്ദനിയുടെ മോചനത്തിനു വേണ്ടി സ്വരൂപിച്ച് അയച്ചുകൊടുത്ത ചില്ലറത്തുട്ടുകളുടെ ചിത്രം സഹിതമാണ് മറുപടി നല്‍കിയിട്ടുള്ളത്. ഇതാണ് ആ അപകടം എന്ന് തുടങ്ങുന്ന കുറിപ്പില്‍ കോട്ടിട്ട തമ്പുരാക്കന്മാര്‍ എന്ത് വിധിച്ചാലും അതിന്റെ പേരില്‍ ഞാന്‍ എന്ത് അനുഭവിക്കേണ്ടി വന്നാലും കേരളത്തിലെ ലക്ഷക്കണക്കിന് സാധു മനുഷ്യരുടെ മനസ്സാക്ഷിക്കു മുമ്പിലും നീതിമാനായ ദൈവത്തിന്റെ മുന്നിലും ഞാന്‍ നിരപരാധി തന്നെ ആയിരിക്കും എന്ന് എനിക്കുറപ്പുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിക്കുന്നു.
അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതാണ് ആ അപകടം!!!
തറാവീഹ് നമസ്കാരം കഴിഞ്ഞു വാട്‌സ്ആപ്പ് ഒന്ന് നോക്കിയപ്പോള്‍ പിഡിപിയുടെ സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി എം അലിയാരിന്റെ ഒരു മെസ്സേജ് കണ്ടു. അതാണ് അങ്ങനെ തന്നെ താഴെ കൊടുത്തിരിക്കുന്നത്. വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞുപോയി... കുറച്ചു ദിവസം മുമ്പ് ഒരു 'മഹാന്‍' പറഞ്ഞത് 'മഅ്ദനി അപകടകാരിയാണ്' എന്നാണ്. യുവറോണര്‍!, ഇതാണ് ആ അപകടം!.
സമൂഹത്തിലെ അനാഥരും ദുര്‍ബലരും മഅ്ദനിയെ സ്‌നേഹിക്കുന്നു. നീതിക്ക് വേണ്ടി നില കൊള്ളുന്നു. ഇങ്ങനെയുള്ള അനാഥ മക്കളും മറ്റും അവരുടെ സമ്പാദ്യങ്ങളായ നാണയത്തുട്ടുകള്‍ സമര്‍പ്പിക്കുന്നത് വക്കീല്‍ ഫീസ് കൊടുത്തു നീതി തേടി എത്തുമ്പോഴാണ് യാതൊരു അടിസ്ഥാനവുമില്ലാതെ തങ്ങളുടെ മനസ്സില്‍ ക്ലാവ് പിടിച്ചിരിക്കുന്ന നിറത്തിനൊത്ത മുന്‍വിധികള്‍ പലരും കല്‍പ്പിക്കുന്നത്... ഒന്ന് എനിക്കുറപ്പുണ്ട് കോട്ടിട്ട തമ്പുരാക്കന്മാര്‍ എന്ത് വിധിച്ചാലും അതിന്റെ പേരില്‍ ഞാന്‍ എന്ത് അനുഭവിക്കേണ്ടി വന്നാലും കേരളത്തിലെ ലക്ഷക്കണക്കിന് സാധു മനുഷ്യരുടെ മനസ്സാക്ഷിക്കു മുമ്പിലും നീതിമാനായ ദൈവത്തിന്റെ മുന്നിലും ഞാന്‍ നിരപരാധി തന്നെ ആയിരിക്കും... ഇന്‍ഷാ അല്ലാഹ്!!!
2019 ലെ റമദാനില്‍ വാഹന അപകടത്തില്‍ മരണപ്പെട്ട കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശി ഷിഹാബ് (പോലിസ് ആയിരുന്നു). അദ്ദേഹത്തിന്റെ അനാഥരായ 3 കൊച്ചു പെണ്‍കുട്ടികള്‍ കഴിഞ്ഞ റമദാന് ശേഷം ഉസ്താദിന് വേണ്ടി സ്വരൂപിച്ച ഹുണ്ടിക ഇന്ന് വീട്ടില്‍ എത്തിച്ച് തന്നു. 2090 രൂപയുണ്ടായിരുന്നു. മരണപ്പെട്ട വിവരം അറിയിച്ചപ്പോള്‍ അന്ന് അജ് വ സ്വലാത്ത് മജ്‌ലിസില്‍ ഉസ്താദ് പ്രത്യേകം ദുആ ചെയ്തിരുന്നു.*
*പിതാവിന് വേണ്ടി ദുആ ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്.*
ഇതാണ് ആ അപകടം!!! തറാവീഹ് നമസ്കാരം കഴിഞ്ഞു വാട്‌സ്ആപ്പ് ഒന്ന് നോക്കിയപ്പോൾ പിഡിപി യുടെ സംഘടനാകാര്യ ജനറൽ സെക്രട്ടറി വി എം...
Posted by Abdul Nasir Maudany on Tuesday, 20 April 2021
RELATED STORIES
എ പി അസ്ലം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വിതരണവും ഖുര്‍ആന്‍ സമ്മേളനവും
22 Dec 2024 3:15 PM GMT2019ലെ പ്രളയം: ദുരിതാശ്വാസ തുക തിരിച്ചുനല്‍കാന്‍ നോട്ടീസ്;...
22 Dec 2024 2:43 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅംബേദ്കര്‍ അവഹേളനം: അമിത്ഷായെ പുറത്താക്കുക; എസ്ഡിപിഐ പ്രതിഷേധിച്ചു
20 Dec 2024 2:47 PM GMTഅന്‍വര്‍ പഴഞ്ഞി എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ്
19 Dec 2024 2:09 PM GMTമുടിവെട്ടാനായി വീട്ടില്‍ നിന്നിറങ്ങി; കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം...
18 Dec 2024 11:14 AM GMT