Sub Lead

ഗസയിലെ വംശഹത്യയെ അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഫലസ്തീനിലെയും ലെബനാനിലെയും സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കണം.

ഗസയിലെ വംശഹത്യയെ അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍
X

റിയാദ്: ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ അപലപിച്ച് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. വംശഹത്യയും ഇസ്രായേലിന്റെ ലെബനാന്‍ അധിനിവേശവും തടയണമെന്നും റിയാദില്‍ നടന്ന അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ അദ്ദേഹം പറഞ്ഞു. ഫലസ്തീനിലെയും ലെബനാനിലെയും ജനതക്കൊപ്പമാണ് സൗദി.

''ഫലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യയെ വീണ്ടും അപലപിക്കുകയാണ്. ഫലസ്തീനികളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയും പ്രദേശത്തെ സമാധാന അന്തരീക്ഷം ഇല്ലാതാക്കുകയുമാണ് ഇസ്രായേല്‍ ചെയ്യുന്നത്. ലെബനാനിന്റെ ഭൂമിയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക നടപടികളെയും ഞാന്‍ അപലപിക്കുന്നു.''-മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഫലസ്തീനിലെയും ലെബനാനിലെയും സഹോദരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇസ്രായേലിനെ സമ്മര്‍ദ്ദപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ശ്രമിക്കണം. ഇറാന്റെ പരമാധികാരത്തില്‍ അതിക്രമിച്ചു കയറാന്‍ ഇസ്രായേലിനെ അനുവദിക്കരുതെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടു.

ഗസയിലും ലെബനാനിലും നടക്കുന്ന അതിക്രമങ്ങളെ അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹമദ് അബുല്‍ ഘെയ്റ്റും വിമര്‍ശിച്ചു. ''ഗസയിലും ലെബനാനിലും അടിയന്തരമായി വെടിനിര്‍ത്തല്‍ വേണം. യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ യുഎസ് പ്രസിഡന്റ് വാക്ക് പാലിക്കുമെന്ന് കരുതാം.''-അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it