- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുന്നാക്ക വികസന കോര്‍പ്പറേഷനും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനും അടച്ചുപൂട്ടണം: മെക്ക
സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സ്‌കോളര്‍ഷിപ്പടക്കമുള്ള ധനസഹായം വിതരണം മേല്‍ സ്ഥാപനങ്ങളിലൂടെ നടത്തുന്നതും കോടതി വിധിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധമായ പ്രീണന നടപടിയുമാണെന്നും മുസ്‌ലിം എംപ്ലോയീസ് കള്‍ച്ചറല്‍അസോസിയേഷന്‍(മെക്ക)സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ചൂണ്ടിക്കാട്ടി
കൊച്ചി: മെയ് 28 ലെ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിയും ജൂലൈ 15 ലെ മന്ത്രിസഭാ തീരുമാനത്തിന്റെയും വെളിച്ചത്തില്‍ മുന്നാക്ക വികസന കോര്‍പ്പറേഷന്റെയും പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്റെയും പ്രവര്‍ത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടുവാന്‍ സര്‍ക്കാര്‍ സത്വര നടപടി സ്വീകരിക്കണമെന്ന് മുസ് ലിം എംപ്ലോയീസ് കള്‍ച്ചറല്‍ അസോസിയേഷന്‍(മെക്ക)സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ കെ അലി ആവശ്യപ്പെട്ടു.നിയമവിധേയമല്ലാതെ 2013 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ അഥവാ സമുന്നതിയെന്ന് എന്‍ കെ അലി ആരോപിച്ചു.
മുന്നാക്ക സമുദായത്തില്‍പ്പെട്ട ക്രൈസ്തവര്‍ക്കടക്കം സ്‌കോളര്‍ഷിപ്പ് , ഇതര ധനസഹായവുമടക്കം ഏകദേശം 42 കോടി രൂപയാണ് പ്രതിവര്‍ഷം ബജറ്റ് വിഹിതമായി നീക്കി വച്ചിട്ടുള്ളത്. പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങളില്‍ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പിന്നോക്ക ദലിത് ക്രൈസ്തവര്‍ക്ക് വിവിധ പഠന പഠനേതര ധനസഹായം നല്‍കി വരുന്ന സ്ഥാപനമാണ് പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷന്‍.ന്യൂനപക്ഷ വിഭാഗങ്ങളില്‍ മുന്നാക്ക പിന്നാക്ക വേര്‍തിരിവ് പാടില്ലന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ചു മാത്രമെ സ്‌കോളര്‍ഷിപ്പടക്കമുള്ള ന്യൂന പക്ഷ ഫണ്ട് വിനിയോഗം പാടുള്ളു എന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ താല്‍പര്യമെന്നും എന്‍ കെ അലി വ്യക്തമാക്കി.
സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇനി ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും സ്‌കോളര്‍ഷിപ്പടക്കമുള്ള ധനസഹായം വിതരണം മേല്‍ സ്ഥാപനങ്ങളിലൂടെ നടത്തുന്നതും കോടതി വിധിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധമായ പ്രീണന നടപടിയുമാണെന്നും എന്‍ കെ അലി പറഞ്ഞു.ബജറ്റ് വിഹിതമായി നീക്കി വെയ്ക്കുന്ന സര്‍ക്കാര്‍ ഫണ്ട് ന്യൂനപക്ഷങ്ങളെ ഏകകമായി പരിഗണിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അടച്ചുപൂട്ടല്‍ നടപടി അനിവാര്യമാണ്.
ഒരു വിദ്യാര്‍ഥിക്ക് ഒരേ സമയം ഒന്നിലധികം സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ലന്ന പൊതുമാനദണ്ഡവും വ്യവസ്ഥയും കൂടി പരിഗണിക്കുമ്പോള്‍ മേല്‍ രണ്ടു സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനം അവസാനിപ്പിച്ച് ഈ സ്ഥാപനങ്ങള്‍ക്ക് നീക്കി വെച്ചിട്ടുള്ള ബജറ്റ് വിഹിതവും ഫണ്ടും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിനായി മറ്റി വച്ചേ മതിയാവു എന്നും അലി ചൂണ്ടിക്കാട്ടി.അല്ലാത്ത പക്ഷം ക്രിസ്തീയ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീണനവും ഫണ്ട് ദുര്‍വിനിയോഗവും ആരോപിച്ച് നിയമ നടപടികള്‍ക്കും വ്യവാഹരങ്ങള്‍ക്കും ഇടയാകുമെന്നും എന്‍ കെ അലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
RELATED STORIES
'കൃഷ്ണകുമാര്‍ മോശം കാര്യങ്ങള്‍ ചെയ്യുന്നു'; ബിജെപി വിട്ട്...
5 Nov 2024 3:50 AM GMTആളെ കിട്ടാതെ വലഞ്ഞ് ഇസ്രായേലി സൈന്യം: ഓര്‍ത്തഡോക്സ് ജൂതന്മാരെ...
5 Nov 2024 3:34 AM GMTതേജസ് മുന്‍ ഓര്‍ഗനൈസര്‍ ഷൗക്കത്ത് അന്തരിച്ചു
5 Nov 2024 2:19 AM GMTമലയാളി ഐബി ഉദ്യോഗസ്ഥന് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
5 Nov 2024 2:05 AM GMTഎല്‍ഡിഎഫില്‍ തുടരല്‍: അന്തിമതീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന്...
5 Nov 2024 2:00 AM GMTഅമേരിക്കയില്‍ വോട്ടെടുപ്പ് ഇന്ന്
5 Nov 2024 1:53 AM GMT