Sub Lead

എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടല്‍; മൂന്നു പേര്‍ അറസ്റ്റില്‍

എളുപ്പത്തില്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നരേഷ് ഒരു സൈനിക യൂണിഫോമും എയര്‍ പിസ്റ്റളും വാങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡുകളും അറസ്റ്റുകളും സംബന്ധിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും ഇയാള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് നെലപട്ടല രാജേഷ്, വിനബ്ബാബു എന്നീ രണ്ട് പേരെ പ്രതി ജോലിക്കെടുക്കുകയും എന്‍ഐഎയില്‍ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ട് യുവാക്കളും തട്ടിപ്പിന് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പണം തട്ടല്‍; മൂന്നു പേര്‍ അറസ്റ്റില്‍
X
ഹൈദരാബാദ്: എന്‍ഐഎ ഉദ്യോഗസ്ഥനായി ചമഞ്ഞ് പണം തട്ടിയ യുവാവ് അറസ്റ്റില്‍. അടുത്തിടെ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രഭരണകൂടം നിരോധിച്ച പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) യുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കളില്‍നിന്ന്

പണം തട്ടിയ യുവാവിനെയാണ് തെലങ്കാന പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളികളായ മറ്റ് രണ്ട് പേരും അറസ്റ്റിലായിട്ടുണ്ട്.

തെലങ്കാനയിലെ ജഗ്തിയാല്‍, ഹനമകൊണ്ട ജില്ലകളില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയ 20കാരനായ നര്‍ല നരേഷിനെയാണ് തെലങ്കാനയിലെ വാറങ്കലിലെ കാകതിയ സര്‍വകലാശാല പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍ നിന്ന് സൈനിക യൂണിഫോം, ലാപ്‌ടോപ്പ്, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജ പിസ്റ്റള്‍, രണ്ട് ഇരുചക്ര വാഹനങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ പോലിസ് പിടിച്ചെടുത്തു.

ജഗിത്യല്‍, ഹനമകൊണ്ട ജില്ലകളില്‍ നിന്നുള്ള അഞ്ചുപേരെ ലക്ഷ്യമിട്ടാണ് ഇയാള്‍ പണം തട്ടാന്‍ ശ്രമിച്ചത്.നല്‍ഗൊണ്ട ജില്ലയിലെ ആദിസര്‍ലപള്ളി മണ്ഡലത്തിലെ പോത്തിറെഡ്ഡി പള്ളി ഗ്രാമവാസിയാണ് നര്‍ല നരേഷ്. ബിരുദാനന്തര ബിരുദധാരിയാണ് ഇയാള്‍.

എളുപ്പത്തില്‍ പണം സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ നരേഷ് ഒരു സൈനിക യൂണിഫോമും എയര്‍ പിസ്റ്റളും വാങ്ങി. ദേശീയ അന്വേഷണ ഏജന്‍സിയുടെ റെയ്ഡുകളും അറസ്റ്റുകളും സംബന്ധിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും ഇയാള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്ന് നെലപട്ടല രാജേഷ്, വിനബ്ബാബു എന്നീ രണ്ട് പേരെ പ്രതി ജോലിക്കെടുക്കുകയും എന്‍ഐഎയില്‍ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു. രണ്ട് യുവാക്കളും തട്ടിപ്പിന് ഇയാള്‍ക്ക് ഒപ്പമുണ്ടായിരുന്നു.

അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടാണ് നരേഷ് അഞ്ച് പേരെ ഭീഷണിപ്പെടുത്തിയത്. പണം നല്‍കിയില്ലെങ്കില്‍ നിരോധിത പിഎഫ്‌ഐയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞാണ് ബ്ലാക്ക് മെയില്‍ ചെയ്തിരുന്നത്. ഇരകളുടെ പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിച്ച് വരികയാണ്.

Next Story

RELATED STORIES

Share it