Sub Lead

ലജ്ജാകരമായ സാഹചര്യം; ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് മെസ്യൂട്ട് ഓസില്‍

ലജ്ജാകരമായ സാഹചര്യം; ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്ന് മെസ്യൂട്ട് ഓസില്‍
X

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അറിയപ്പെടുന്ന ഇന്ത്യയില്‍ മനുഷ്യാവകാശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മുന്‍ ജര്‍മന്‍ ഫുട്‌ബോളര്‍ മെസ്യൂട്ട് ഓസില്‍. ലജ്ജാകരമായ ഈ സാഹചര്യത്തില്‍ നമുക്ക് ബോധവത്കരണം നടത്താമെന്നും ഇന്ത്യയിലെ മുസ്‌ലിം സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കുമായി ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ പ്രാര്‍ഥിക്കാമെന്നും താരം ട്വിറ്ററില്‍ കുറിച്ചു.

'ബ്രേക് ദി സൈലന്‍സ്'(നിശബ്ദത വെടിയാം) എന്ന ഹാഷ്ടാഗോടെ ഡല്‍ഹി ജുമാ മസ്ജിദിന് മുമ്പിലെ ജനക്കൂട്ടത്തിന്റെ ചിത്രം പങ്കുവെച്ചായിരുന്നു പ്രതികരണം.

രാമനവമി, ഹനുമാന്‍ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഹിന്ദുത്വര്‍ മുസ് ലിംകള്‍ക്കെതിരേ വ്യാപകമായ ആക്രമണം അഴിച്ചിവിട്ടിരുന്നു. ബിബിസി, അല്‍ ജസീറ ഉള്‍പ്പടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ഹിന്ദുത്വ ആക്രമണങ്ങള്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇത്തരം ആക്രമണങ്ങളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചു.

മതസ്വാതന്ത്ര്യം ഗണ്യമായി വഷളാകുന്നതിനാല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഇന്ത്യയെ പ്രത്യേക ഉത്കണ്ഠയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എസ് ഏജന്‍സി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മതസ്വാതന്ത്ര്യം നഷ്ടപ്പെടുന്ന 15 രാജ്യങ്ങളുടെ പട്ടികയിലാണ് യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജ്യസ് ഫ്രീഡം(USCIRF) ഇന്ത്യയെയും ഉള്‍പ്പെടുത്തിയിരുന്നത്. അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചൈന, എരിത്രിയ, ഇറാന്‍, നൈജീരിയ, നോര്‍ത്ത് കൊറിയ, പാകിസ്താന്‍, റഷ്യ തുടങ്ങിയ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിനോട് ഏജന്‍സി ആവശ്യപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് യു.എസ്.സി.ഐ.ആര്‍.എഫ് 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2021ല്‍ ഇന്ത്യയിലെ മതസ്വാതന്ത്ര്യം വളരെ വഷളായെന്നും കേന്ദ്ര സര്‍ക്കാറിന്റെ അജണ്ടകള്‍ മുസ്‌ലിംകള്‍, ക്രിസ്ത്യാനികള്‍, സിഖ്, ദലിത് തുടങ്ങിയ മതന്യൂനപക്ഷങ്ങളെ മോശമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഹിന്ദു രാഷ്ട്രമെന്ന ലക്ഷ്യത്തോടെ നിലവിലുള്ള നിയമങ്ങളിലൂടെയും പുതിയ നിര്‍മിച്ചും ദേശീയ സംസ്ഥാന തലങ്ങളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it