Sub Lead

എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഗവര്‍ണര്‍ വിസിയോട് റിപോര്‍ട്ട് തേടി

എംജി സര്‍വകലാശാല മാര്‍ക്ക്ദാന വിവാദം: ഗവര്‍ണര്‍ വിസിയോട് റിപോര്‍ട്ട് തേടി
X

തിരുവനന്തപുരം: എംജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദത്തില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലറോട് റിപോര്‍ട്ട് തേടി. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ ഇടപെടല്‍. അതേസമയം, വിഷയത്തില്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. മോഡറേഷന്‍ നല്‍കിയതിനെ മാര്‍ക്ക് ദാനമെന്ന് വിളിക്കുകയാണെന്നും മോഡറേഷന്‍ നല്‍കുന്നത് ചരിത്രത്തില്‍ ആദ്യമായല്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദാലത്തിലല്ല മോഡറേഷന്‍ സംബന്ധിച്ച തീരുമാനമെടുത്തത്. സിന്‍ഡിക്കേറ്റ് യോഗമാണെന്നും മന്ത്രി വിശദീകരിച്ചു. ഇതിനു പുറമെ, പ്രതിപക്ഷത്തെ ഒരു പ്രമുഖ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതമാര്‍ക്ക് ലഭിച്ചതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



Next Story

RELATED STORIES

Share it